Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

ബി​രു​ദ​പ​ഠ​നം തു​ട​രാം

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി 2020ല്‍ ​എം.​എ അ​റ​ബി​ക്, ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, ഹി​ന്ദി, ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, സം​സ്കൃ​തം, സോ​ഷ്യോ​ള​ജി, എം.​കോം, എം.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ് കോ​ഴ്സു​ക​ള്‍ക്ക് പ്ര​വേ​ശ​നം നേ​ടി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം പ​ഠ​നം തു​ട​രാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ക്ക് പ്ര​സ്തു​ത പ്രോ​ഗ്രാ​മി​ന്റെ മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ ന​വം​ബ​ര്‍ 8ന​കം എ​സ്.​ഡി.​ഇ​യി​ല്‍ നേ​രി​ട്ടെ​ത്തി പു​നഃ​പ്ര​വേ​ശ​നം നേ​ട​ണം. ഫോ​ണ്‍ 0494 2407356, 2407494.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഫി​ഷ് ​പ്രോ​സ​സി​ങ് ടെ​ക്നോ​ള​ജി ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ ന​വം​ബ​ര്‍ 2, 3 തീ​യ​തി​ക​ളി​ല്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ എം.​ഇ.​എ​സ് അ​സ്മാ​ബി കോ​ള​ജി​ല്‍ ന​ട​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഒ​പ്റ്റോ​മെ​ട്രി ആ​ൻ​ഡ് ഒ​ഫ്താ​ല്‍മോ​ള​ജി​ക്ക​ല്‍ ടെ​ക്നി​ക്സ് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ ന​വം​ബ​ര്‍ 6 മു​ത​ല്‍ 8 വ​രെ വ​ളാ​ഞ്ചേ​രി എം.​ഇ.​എ​സ് കോ​ള​ജി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​എ​സ്.​ഡ​ബ്ല്യു, ബി.​വി.​സി, ബി.​ടി.​ടി.​എം, ബി.​ടി.​എ​ഫ്.​പി, ബി.​എ അ​ഫ്ദ​ലു​ല്‍ ഉ​ല​മ സെ​പ്റ്റം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


ആരോഗ്യം

ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

തൃ​ശൂ​ർ: ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി (ഡി.​എം/ എം.​സി.​എ​ച്ച്) ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി തി​യ​റി പ​രീ​ക്ഷ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡി​സം​ബ​ർ നാ​ലു മു​ത​ൽ 13 വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി തി​യ​റി പ​രീ​ക്ഷ, ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ 11 വ​രെ ന​ട​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ തി​യ​റി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡി​സം​ബ​ർ നാ​ലു മു​ത​ൽ 13 വ​രെ ന​ട​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2014 & 2016 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഡി​സം​ബ​ർ ആ​റു മു​ത​ൽ 20 വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഡി​സം​ബ​ർ ആ​റു മു​ത​ൽ 15 വ​രെ ന​ട​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി (2018 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ആ​ഗ​സ്റ്റി​ൽ ന​ട​ന്ന നാ​ലാം വ​ർ​ഷ ബി.​എ​സ് സി ​എം.​എ​ൽ.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കുസാറ്റ്

ക​ള​മ​ശ്ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല സ്‌​കൂ​ള്‍ ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്ങി​ല്‍ ഒ​ഴി​വു​ള്ള വി​വി​ധ എം.​ടെ​ക് (പാ​ർ​ട്ട്​ ടൈം) ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ന​വം​ബ​ര്‍ ഏ​ഴി​ന് അ​ഭി​മു​ഖം ന​ട​ത്തു​ന്നു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ cusat.ac.in​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity NewsUniversity Information's
News Summary - Varsity News
Next Story