വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി ഫിസിക്സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം ജൂണ്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
കണ്ണൂർ
പ്രൈവറ്റ് രജിസ്ട്രേഷൻ: പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം
കണ്ണൂർ: സർവകലാശാലയിൽ കൂടുതൽ പ്രൈവറ്റ് രജിസ്ട്രേഷൻ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഈ അധ്യയന വർഷം ആദ്യം വിജ്ഞാപനം ചെയ്ത ബി.കോം (മാർക്കറ്റിങ്), ബി.എ പൊളിറ്റിക്കൽ സയൻസ്/കന്നട/ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി/ ഉർദു ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി എന്നീ ബിരുദ പ്രോഗ്രാമുകൾക്കും എം.എ ഡെവലപ്മെന്റ് ഇക്കണോമിക്സ്, എം.കോം എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും അഫ്ദലുൽ ഉലമ (പ്രിലിമിനറി), ബി.കോം അഡീഷനൽ ഒപ്ഷനൽ കോഓപറേഷൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും പുറമെ ബി.കോം (കോഓപറേഷൻ), ബി.ബി.എ, ബി.എ മലയാളം/ഇംഗ്ലീഷ്/ഇക്കണോമിക്സ്/ഹിസ്റ്ററി/അഫ്ദലുൽ ഉലമ എന്നീ ബിരുദ പ്രോഗ്രാമുകൾക്കും എം.എ അറബിക്/ ഇംഗ്ലീഷ്/ ഇക്കണോമിക്സ്/ ഹിസ്റ്ററി എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ സ്വീകരിക്കുന്നത്.
മുൻവർഷങ്ങളിൽ നടത്തിയ എല്ലാ പ്രൈവറ്റ് രജിസ്ട്രേഷൻ പ്രോഗ്രാമുകളിലും ഈ വർഷവും അപേക്ഷ സ്വീകരിക്കണമെന്ന സിൻഡിക്കേറ്റ് തീരുമാനത്തിന്റെ ഭാഗമായാണ് കൂടുതൽ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നൽകുന്നത്. ഒക്ടോബർ 19ന് സർവകലാശാല ആസ്ഥാനത്ത് ചേർന്ന സിൻഡിക്കേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ വിജ്ഞാപനം ചെയ്ത എല്ലാ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കുന്നതിനുള്ള തീയതി നവംബർ 20 വരെ നീട്ടിയിട്ടുണ്ട്. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 24നകം സർവകലാശാലയിൽ സമർപ്പിക്കണം. വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
പ്രവേശന തീയതി നീട്ടി
2023-24 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ വിവിധ യു.ജി/പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നവംബർ നാലുവരെ നീട്ടി.
പരീക്ഷ വിജ്ഞാപനം
ഡിസംബർ ഒന്നിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ (റഗുലർ/ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി - ഏപ്രിൽ 2023) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള തീയതി പിഴയോടുകൂടി നവംബർ നാലുവരെയായി പുതുക്കി നിശ്ചയിച്ചു.
പരീക്ഷഫലം
രണ്ടാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റെഗുലർ/ സപ്ലിമെൻററി)-മേയ് 2022 പരീക്ഷഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം/സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവക്ക് നവംബർ 10 വരെ അപേക്ഷിക്കാം.
മേഴ്സി ചാൻസ് പരീക്ഷ
2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയതും കോഴ്സ് വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കാത്തവരുമായ ബിരുദ വിദ്യാർഥികൾക്ക് മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കാം. ഇതിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോറം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 30നകം ഫോറം സർവകലാശാലയിൽ സമർപ്പിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.