വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
ഒറ്റത്തവണ പരീക്ഷക്ക് അനുമതി
തേഞ്ഞിപ്പലം: സ്വയംഭരണാവകാശമുള്ള കോളജുകളില്‍ ഒറ്റത്തവണ പരീക്ഷക്ക് അനുമതി. 2014 മുതലുള്ള ബാച്ച് വിദ്യാർഥികളില്‍ പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കായി ഒറ്റത്തവണ പരീക്ഷക്ക് വെള്ളിയാഴ്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. പരീക്ഷ തീയതിയും മറ്റ് കാര്യങ്ങളും കോളജുകള്‍ തീരുമാനിക്കും. ഒറ്റത്തവണ പരീക്ഷ നിരവധി പേര്‍ക്ക് ഉപകാരപ്രദമാകും. പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഒറ്റത്തവണ റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ 1993 മുതല്‍ 2003 വരെ പ്രവേശനം ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍/ ഒന്ന്, രണ്ട് വര്‍ഷ എം.എ, എം.എസ് സി, എം.എസ്.ഡബ്ല്യു, എം.കോം സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ഡിസംബര്‍ 31ന് മുമ്പ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 2024 ജനുവരി അഞ്ചിന് മുമ്പ് പരീക്ഷ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.വോക് നവംബര്‍ 2023 റെഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 18 വരെയും 180 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി ഡിസംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 18 വരെയും 180 രൂപ പിഴയോടെ 20 വരെയും ഡിസംബര്‍ നാല് മുതല്‍ അപേക്ഷിക്കാം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി ഏപ്രില്‍ 2023 റെഗുലര്‍, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ ബി.എസ് സി, ബി.സി.എ ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 15 വരെ അപേക്ഷിക്കാം.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.സി.എ നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 2024 ജനുവരി എട്ടിന് തുടങ്ങും.
എട്ടാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (ഓണേഴ്സ്) ഏപ്രില്‍ 2023 റെഗുലര്‍, നവംബര്‍ 2023 സപ്ലിമെന്ററി, രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂനിറ്ററി ഡിഗ്രി റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷകൾ 2024 ജനുവരി 19നും മൂന്നാം സെമസ്റ്റര്‍ ബി.ബി.എ -എല്‍.എല്‍.ബി (ഓണേഴ്സ്) നവംബര്‍ 2022 റെഗുലര്‍/ സപ്ലിമെന്ററി, ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 22 നും തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.സി.എ നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.