10 പാസായവർക്ക് വെസ്സൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ കോഴ്സുകൾ
text_fieldsകേന്ദ്ര ഫിഷറീസ് വകുപ്പിന് കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയ്നിങ് (സിഫ്നെറ്റ്) കൊച്ചി 2024-25 വർഷത്തെ വെസ്സൽ നാവിഗേറ്റർ (വി.എൻ.സി), മറൈൻ ഫിറ്റർ (എം.എഫ്.സി) കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. സിഫ്നെറ്റ് കൊച്ചി, ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് കോഴ്സുള്ളത്. ആഴക്കടൽ മത്സ്യബന്ധന വാഹനവുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനമുൾപ്പെടെ രണ്ടു വർഷത്തെ ട്രേഡുകളാണിത്. െറസിഡൻഷ്യൽ കോഴ്സുകളായതിനാൽ സിഫ്നെറ്റിൽ താമസിച്ച് പഠിക്കണം. എൻ.സി.വി.ടി ക്രാഫ്റ്റ്സ്മാൻ ട്രെയ്നിങ് പദ്ധതിപ്രകാരമാണ് കോഴ്സ് നടത്തുന്നത്. ഓരോ ട്രേഡിലും 20 സീറ്റുകൾ വീതം മൂന്ന് സെന്ററുകളിലുമായി ആകെ 120 സീറ്റുകളിൽ പ്രവേശനം ലഭിക്കും.
ജൂൺ 29ന് കൊച്ചി, ചെന്നൈ, വിശാഖപട്ടണം, കൊൽക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.cifnet.gov.inൽനിന്നും ഡൗൺലോഡ് ചെയ്യാം. മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങൾക്ക് പ്രത്യേകം 40 ശതമാനം മാർക്കിൽ കുറയാതെ എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷ പാസായവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 2024 ആഗസ്റ്റ് ഒന്നിന് 15-20 വയസ്സ്. പട്ടികജാതി/ വർഗ വിഭാഗത്തിന് 5 വർഷത്തെ ഇളവുണ്ട്. അപേക്ഷാ ഫീസ് 350 രൂപ. പട്ടിക വിഭാഗം വിദ്യാർഥികൾക്ക് 175 രൂപ മതി. അക്കൗണ്ട്സ് ഓഫിസർ, സിഫ്നെറ്റ്, കൊച്ചിയിൽ മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് അപേക്ഷയോടൊപ്പം നൽകാം. നിർദിഷ്ട ഫോറത്തിൽ യാറാക്കിയ അപേക്ഷ, ബന്ധപ്പെട്ട രേഖകൾ സഹിതം ദി ഡയറക്ടർ, സിഫ്നെറ്റ്, ഫൈൻ ആർട്സ് അവന്യൂ, ഫോർഷോർ റോഡ്, കൊച്ചി -682016 എന്ന വിലാസത്തിൽ ജൂൺ 14നകം ലഭിക്കണം.
പ്രവേശന പരീക്ഷാഫലം ജൂലൈ ഏഴിന് പ്രസിദ്ധപ്പെടുത്തും. കേന്ദ്രീകൃത കൗൺസലിങ് സിഫ്നെറ്റ് കൊച്ചിയിൽ ജൂലൈ 18ന് നടക്കും. പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 1500 രൂപ സ്റ്റൈപന്റുണ്ട്. കോഴ്സ് പൂർത്തിയായിക്കഴിഞ്ഞുള്ള പരിശീലന കാലയളവിൽ പ്രതിമാസം 20,500 രൂപയാണ് സ്റ്റൈപന്റ് ലഭിക്കുക. 2500 രൂപ യൂനിഫോം അലവൻസായി കിട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.