അധ്യാപകർക്ക് ചാറ്റ് ജി.പി.ടിയിൽ പരിശീലനവുമായി വെറ്ററിനറി സർവകലാശാല
text_fieldsതൃശൂർ: ചാറ്റ് ജി.പി.ടി പോലുള്ള ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സങ്കേതങ്ങളുപയോഗിച്ച് അധ്യാപനവും പഠനവും കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുന്ന പരിശീലന പരിപാടിയുമായി വെറ്ററിനറി സർവകലാശാല. സ്കൂൾ, കോളജ്, യൂനിവേഴ്‌സിറ്റി അധ്യാപകർക്ക് പങ്കെടുക്കാം.
തൃശൂർ മണ്ണുത്തിയിലെ അക്കാദമിക് സ്റ്റാഫ് കോളജിൽ മെയ് ആറിനാണ് പരിശീലനം. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓൺലൈൻ സൗകര്യമുണ്ട്. നേരിട്ട പങ്കെടുക്കുന്നവർക്ക് 1000 രൂപയും ഓൺലൈനിൽ 500 രൂപയുമാണ് ഫീസ്.
പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ക്ലാസിൻറെ വീഡിയോകളും നൽകും. പൂനെയിലെ എസ്പയർ ടെക്നോളജീസ് ഡയറക്ടറായ ഡോ. സുരേഷ് നമ്പൂതിരിയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. താൽപര്യമുള്ളവർക്ക് 9446203839 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.