വി.എച്ച്.എസ്.ഇ ക്ലാസുകൾ ഇനി അഞ്ച് ദിവസം; ശനി അവധി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രവൃത്തിദിനങ്ങൾ അഞ്ചാക്കി കുറച്ചു. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ശനിയാഴ്ച ഉൾപ്പെടെ ആറ് പ്രവൃത്തി ദിനം വരുന്ന ഏക വിഭാഗമായിരുന്നു വി.എച്ച്.എസ്.ഇ.
പുതുക്കിയ വി.എച്ച്.എസ്.ഇ ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂട് പ്രകാരം കോഴ്സുകളുടെ അധ്യയന സമയം 1120 മണിക്കൂറിൽനിന്ന് 600 മണിക്കൂറായി കുറച്ചിരുന്നു. ഇതിനെതുടർന്നാണ് പിരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറെന്നത് നിലനിർത്തിക്കൊണ്ട് പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കിയത്.
പുതിയ ക്രമീകരണം അനുസരിച്ച് തൊഴിൽ വിഷയങ്ങളുടെ തിയറി വൊക്കേഷനൽ അധ്യാപകരും പ്രായോഗിക പ്രവർത്തനങ്ങൾ, വൊക്കേഷനൽ അധ്യാപകരും ഇൻസ്ട്രക്ടർമാരും ചേർന്ന് പഠിപ്പിക്കണം. ഫീൽഡ് വിസിറ്റ്/ ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ വ്യവസായശാലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വൊക്കേഷണൽ വിഭാഗം ജീവനക്കാരുമായി സഹകരിച്ച് ക്രമീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.