കുട്ടികളുടെ ‘േഡറ്റ’ ചോരും; വിഡിയോ പഠനം രണ്ട് മണിക്കൂറിലൊതുക്കി കോളജ് വിദ്യാഭ്യാസവകുപ്പ്
text_fieldsതിരുവനന്തപുരം: കോളജ് വിദ്യാർഥികൾക്കുള്ള ഒാൺലൈൻ ക്ലാസുകളിൽ വിഡിയോ സ്ട്രീമിങ് പരമാവധി രണ്ട് മണിക്കൂറാക്കി ചുരുക്കണമെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. കുട്ടികളുടെ ഇൻറർനെറ്റ് േഡറ്റ പരിമിതി പരിഗണിച്ചാണ് നിർദേശം. ഒരു മണിക്കൂർ ക്ലാസിൽ പരമാവധി അര മണിക്കൂർ വിഡിയോ മതി. ശേഷിക്കുന്ന സമയം സംശയനിവാരണത്തിനും മറ്റ് പഠനവിഭവങ്ങൾ കൈമാറുന്നതിനും ഉപയോഗിക്കാം.
ക്ലാസ് തുടങ്ങുന്ന ആദ്യത്തെ അഞ്ച് മിനിറ്റ് ഹാജർ രേഖപ്പെടുത്താൻ ഉപയോഗിക്കാം. ഒാൺലൈൻ ക്ലാസുകളിൽ പെങ്കടുക്കാൻ കഴിയാത്ത കുട്ടികളുെട വിവരങ്ങൾ കോളജ്തലത്തിൽ ക്രോഡീകരിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കണം. ഇവർക്ക് ആവശ്യമായ ഒാൺലൈൻ സൗകര്യം ലൈബ്രറി കൗൺസിൽ, തദ്ദേശസ്ഥാപനങ്ങൾ, അക്ഷയകേന്ദ്രം, കമ്യൂണിറ്റി സ്കിൽ പാർക്ക്, മറ്റ് പ്രാദേശിക സൗകര്യങ്ങൾ വഴി കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഉറപ്പുവരുത്തും. ഒാൺലൈൻ ക്ലാസ് നടക്കുന്നുവെന്ന് പ്രിൻസിപ്പൽ ഉറപ്പുവരുത്തണം. വിദ്യാർഥികളുടെ ഹാജർ അധ്യാപകർ േരഖപ്പെടുത്തി വകുപ്പ് മേധാവിക്ക് നൽകണം.
കോളജുകളുടെ പ്രവർത്തനസമയത്തുതന്നെ ക്ലാസുകൾ നടക്കുന്നുവെന്ന് വകുപ്പ് മേധാവി ഉറപ്പുവരുത്തണം. വിദ്യാർഥികളുടെ സൗകര്യാർഥം ക്ലാസ്സമയം ക്രമീകരിക്കാം. മറ്റ് ജില്ലകളിൽ താമസിക്കുന്ന അധ്യാപകർ വീട്ടിലിരുന്ന് ഒാൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യണം. ആദ്യഘട്ടത്തിൽ അധ്യാപകർക്ക് സൗകര്യപ്രദമായ പ്ലാറ്റ്ഫോമുകളിൽ ക്ലാസ് നടത്താം. ജൂൺ രണ്ടാംവാരം മുതൽ കോളജ് വിദ്യാഭ്യാസ വകുപ്പ് വികസിപ്പിച്ചുനൽകുന്ന പ്ലാറ്റ്ഫോം ട്രയൽ റൺ നടത്തി പിഴവുകൾ ഒഴിവാക്കി ഉപയോഗിക്കാം. ഇത് എല്ലാ കോളജുകൾക്കും ഏകീകൃത സ്വഭാവമുള്ള പ്ലാറ്റ്ഫോം ആയിരിക്കും. െവർച്വൽ ക്ലാസ്റൂം സൗകര്യം നൽകുന്ന ലേണിങ് മാനേജ്മെൻറ് സിസ്റ്റം (എൽ.എം.എസ്) ആയിരിക്കണം ഉപയോഗിക്കേണ്ടത്. അധ്യാപകന് ഡിജിറ്റൽ ഉള്ളടക്കം കൈകാര്യം ചെയ്യുന്ന ക്ലാസുകളുടെ സ്വഭാവം അനുസരിച്ച് സൗകര്യാർഥം അപ്ലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.