വി.ഐ.ടി എൻജിനീയറിങ് പ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ
text_fieldsവെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ബി.ടെക് കോഴ്സുകളിലേക്കുള്ള 2023 വർഷത്തെ എൻജിനീയറിങ് പ്രവേശന പരീക്ഷ (VITEEE 2023) ദേശീയതലത്തിൽ ഏപ്രിൽ 17-23 വരെ നടത്തും. വിജ്ഞാപനം www.viteee.vit.ac.inൽ. മാർച്ച് 31നകം ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യം. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക്. 2001 ജൂലൈ ഒന്നിനുശേഷം ജനിച്ചവരാകണം. വി.ഐ.ടി വെല്ലൂർ, ചെന്നൈ, ആന്ധ്രപ്രദേശ്, ഭോപാൽ കാമ്പസുകളിലാണ് കൗൺസലിങ് വഴി പ്രവേശനം.
ബി.ടെക് കോഴ്സിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ബയോ ഇൻഫർമാറ്റിക്സ്, ഇൻഫർമേഷൻ സെക്യൂരിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്സ്, സി.എസ് ബിസിനസ് സിസ്റ്റംസ് വിത്ത് ടി.സി.എസ്, ഡേറ്റ സയൻസ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, എ.ഐ ആൻഡ് റോബോട്ടിക്സ്, സൈബർ ഫിസിക്കൽ സിസ്റ്റംസ്, സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫോറൻസിക്, ക്ലൗഡ് കമ്പ്യൂട്ടിങ് ആൻഡ് ഓട്ടോമേഷൻ.
ഇ-കോമേഴ്സ് ടെക്നോളജി, എജുക്കേഷൻ ടെക്നോളജി, ഗെയിമിങ് ടെക്നോളജി, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ഇ.സി ബയോമെഡിക്കൽ എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് സൈബർ നെറ്റിക്സ്, മെക്കാനിക്കൽ എ.ഐ ആൻഡ് റോബോട്ടിക്സ്, ഓട്ടോമോട്ടിവ് മാനുഫാക്ചറിങ്, കെമിക്കൽ ബയോടെക്നോളജി, മെക്കാനിക്കൽ ഇലക്ട്രിക് വെഹിക്കിൾ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ബ്രാഞ്ചുകളിലാണ് പഠനാവസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.