‘നിർമിത ബുദ്ധി: സാധ്യതകളും വെല്ലുവിളികളും’ ശിൽപശാല; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് മികച്ച കരിയർ ഉറപ്പാക്കാം
text_fieldsമണ്ണാർക്കാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് മികച്ച കരിയറും ജോലിയും ലക്ഷ്യമിടുന്നവർക്കായി ‘മാധ്യമം’ അവസരമൊരുക്കുന്നു. എ.ഐ രംഗത്തെ പുത്തൻ കരിയർ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും വിദ്യാർഥികളിലും പൊതുസമൂഹത്തിനിടയിലും അവബോധം സൃഷ്ടിക്കാൻ ‘മാധ്യമം’ ശിൽപശാലയുമായി രംഗത്തെത്തുകയാണ്. ലോകത്താകമാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗം വിവിധ മേഖലകളിലേക്ക് വ്യാപിക്കുന്നത് ഈ രംഗത്തെ തൊഴിൽ സാധ്യതകളും കരിയർ സാധ്യതയും വർധിപ്പിക്കുകയാണ്. കഴിവും പ്രാഗല്ഭ്യവുമുള്ള വിദഗ്ധരെ തേടി നടക്കുകയാണ് ഇന്ന് വൻകിട കമ്പനികൾ.
മനുഷ്യന് അസാധ്യമായതെന്തും സൃഷ്ടിക്കാൻ ഈ സാങ്കേതികവിദ്യക്കാവും എന്നതുതന്നെയാണ് എ.ഐയുടെ പ്രത്യേകത. തൊഴിൽരംഗം എ.ഐക്ക് കീഴിൽ കൂടുതൽ സജീവമാവും എന്ന് പഠനങ്ങളും വ്യക്തമാക്കുന്നു. എ.ഐയുടെ സാധ്യതകൾ മുന്നിൽക്കണ്ട് ധാരാളം സ്ഥാപനങ്ങൾ വിവിധ കോഴ്സുകൾക്ക് ഇതിനകം തുടക്കംകുറിച്ചിട്ടുമുണ്ട്. എ.ഐ കരിയർ സ്വപ്നം കാണുന്നവർക്കായി ‘നിർമിത ബുദ്ധിയുടെ അത്ഭുതലോകം: സാധ്യതകളും വെല്ലുവിളികളും’ വിഷയത്തിൽ മണ്ണാർക്കാട് ഫായിദ ഓഡിറ്റോറിയത്തിലാണ് ‘മാധ്യമം’ ശിൽപശാല ഒരുക്കുന്നത്.
സെപ്റ്റംബർ രണ്ടിന് രാവിലെ 9.30 മുതൽ 12.30 വരെയാണ് പരിപാടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് നിരവധി പഠനങ്ങൾ നടത്തിയ, എ.ഐ രംഗത്ത് വൈദഗ്ധ്യം തെളിയിച്ച ഡോ. വി.എൽ. ലജീഷ് ക്ലാസ് നയിക്കും. കാലിക്കറ്റ് സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം തലവനും ഡയറക്ടറും അസോസിയേറ്റ് പ്രഫസറുമാണ് ഇദ്ദേഹം.
ലോകം ഡിജിറ്റൽ മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലും ഗവേഷണങ്ങൾ നടത്തി പുത്തൻ സാധ്യതകൾ കണ്ടെത്തിക്കൊണ്ടിരിക്കുമ്പോൾ അത് നമുക്കും സാധ്യമാകുമെന്ന് വിശദീകരിക്കുന്നതിനുകൂടി വേണ്ടിയാണ് ഡോ. ലജീഷ് എത്തുന്നത്. ഇനിയുള്ള ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേതാണെന്ന് പറയുമ്പോൾ പേടിക്കുന്നതിനുപകരം ഈ പുത്തൻ സംവിധാനങ്ങളെയും സാധ്യതകളെയും സാമൂഹികവികസനത്തിനും പുതിയ കരിയർ സാധ്യതകൾക്കും മുതൽക്കൂട്ടാവുന്ന രീതിയിൽ എങ്ങനെ മാറ്റിയെടുക്കാനാകുമെന്ന് ശിൽപശാല ചർച്ച ചെയ്യും.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും രജിസ്റ്റർ ചെയ്യാം. 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്നതിനായി ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുകയോ http://www.madhyamam.com/AISeminar ലിങ്ക് സന്ദർശിക്കുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9645006838 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.