Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഐ.ഐ.ടികളിൽ എം.ബി.എക്ക്...

ഐ.ഐ.ടികളിൽ എം.ബി.എക്ക് ചേരാം

text_fields
bookmark_border
four year degree
cancel

ഐ.ഐ.ടികളിൽ ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. മദ്രാസ്, ബോംബെ, ഡൽഹി, ധൻബാദ്, ജോധ്പൂർ, കാൻപൂർ, ഖരാഗ്പൂർ, മദ്രാസ്, റൂർക്കി ഗുവാഹതി, മാണ്ഡി ഐ.ഐ.ടികളുടെ മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പുകളിലാണ് പഠനാവസരം.

ഐ.ഐ.ടി മദ്രാസ്: മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിൽ റെഗുലർ എം.ബി.എ കോഴ്സിൽ ഫിനാൻസ്, എച്ച്.ആർ.ആൻഡ് ഒ.ബി, ഇൻഫർമേഷൻ സിസ്റ്റംസ്, ഇന്റഗ്രേറ്റീവ് മാനേജ്മെന്റ്, മാർക്കറ്റിങ്, ഓപറേഷൻസ് എന്നിവയാണ് സ്​പെഷലൈസേഷനുകൾ. പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ് സ്കോർ ഉള്ളവർക്ക് പ്രവേശനം തേടാം. ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ബിരുദമുണ്ടായിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഐ.ഐ.ടികളിൽനിന്ന് എട്ട് സി.ജി.പി.എയിൽ കൂടുതൽ നേടി ബിരുദമെടുത്തവർക്ക് ‘കാറ്റ് സ്കോർ’ വേണമെന്നില്ല. വിശദവിവരങ്ങൾ hps://doms.iitm.ac.inൽ.ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 1600 രൂപ.

ഐ.ഐ.ടി കാൺപൂർ: എം.ബി.എ, രണ്ടുവർഷം, മാർക്കറ്റിങ്, ഫിനാൻസ് ആൻഡ് ഇക്കണോമിക്സ്, ഹ്യൂമെൻ റിസോഴ്സസ്, ഓപറേഷൻസ്, ഐ.ടി/അനലിറ്റിസ്റ്റ്/സ്ട്രാറ്റജി എന്നിവ സ്​പെഷലൈസേഷനുകൾ യോഗ്യത- ഫസ്റ്റ് ക്ലാസ് ബിരുദം (പ്ലസ്ടുതലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.) കാറ്റ് 2024 സ്കോർ 80 പെർസെന്റിന് മുകളിലുണ്ടാവണം. (എസ്.സി/എസ്.ടി വിഭാഗത്തിന് 55 പെർസെന്റൽ മതി.) അവസാന വർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 2000 രൂപ. ജനുവരി 31 വരെ അപേക്ഷിക്കാം. കാറ്റ് 2024 സ്കോർ അടിസ്ഥാനത്തിൽ ഷോർട്ട്‍ലിസ്റ്റ് ചെയ്ത് ഗ്രൂപ് ചർച്ചയും അഭിമുഖവും നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് ​പ്രവേശനം. വിശദവിവരങ്ങൾക്ക് https://pingala.iitk.ac.in/MBADM-0/login.

ഐ.ഐ.ടി ബോംബെ: ഷൈലേഷ് ജെ. മേത്ത സ്കൂൾ ഓഫ് മാനേജ്മെന്റ് നടത്തുന്ന എം.ബി.എ റസിഡൻഷ്യൽ പ്രോഗ്രാമിലേക്ക് ജനുവരി 31 വൈകീട്ട് അഞ്ചുമണിവരെ അപേക്ഷിക്കാം. ഐ.ഐ.എം കാറ്റ് 2024 സ്കോർ അടിസ്ഥാനത്തിൽ വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ. 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദമുണ്ടാവണം. (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിദ്യാർഥികൾക്ക് 55 ശതമാനം മതി.) വിശദവിവരങ്ങൾക്ക് www.som.iitb.ac.in/mba

ഐ.ഐ.ടി ഡൽഹി: ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ രണ്ട് ഫുൾടൈം പ്രോഗ്രാമുകളാണുള്ളത്. 1. എം.ബി.എ (ജനറൽ)- ഇൻഫർമേഷൻ സിസ്റ്റംസ്, ഫിനാൻസ്, മാർക്കറ്റിങ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, എച്ച്.ആർ. മാനേജ്മെന്റ്, ഓപറേഷൻസ് മാനേജ്മെന്റ് എന്നിവ സ്​പെഷലൈസേഷനുകളാണ്. 2. എം.ബി.എ (ടെലികമ്യൂണിക്കേഷൻ സിസ്റ്റംസ് മാനേജ്മെന്റ്).

ജനുവരി 24 വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത: എം.ബി.എ -ജനറൽ. 60 ശതമാനം മാർക്കോടെ/ 6.00 സി.ജി.പി.എയിൽ കുറയാതെ ബിരുദം. കോഴ്സ് ഫീസ് 12 ലക്ഷം രൂപ.

എം.ബി.എ ടെലികമ്യൂണിക്കേഷൻസ് സിസ്റ്റംസ് മാനേജ്മെന്റ് യോഗ്യത- സി.ഇ/ബി.ടെക്/ബി.ഫാം/ബി.എസ്‍സി അഗ്രികൾച്ചർ എൻജിനീയറിങ് അല്ലെങ്കിൽ ബി.എസ്‍സി (ഫിസിക്സ്/കെമിസ്ട്രി/മാത് സ്/സ്റ്റാറ്റിസ്റ്റിക്സ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇലക്ട്രോണിക് സയൻസ് മുതലായ വിഷയങ്ങൾ) അല്ലെങ്കിൽ കോമേഴ്സ്/ഇക്കണോമിക്സ് ബിരുദം/സി.എ/ഐ.സി.ഡബ്ല്യു.എ മൊത്തം 60 ശതമാനം മാർക്കിൽ /6.00 ജി.പി.എയിൽ കുറയാതെ വിജയിക്കണം. കോഴ്സ് ഫീസ് 12 ലക്ഷം രൂപ. വിവരങ്ങൾക്ക് https://dms.iitd.ac.in.

ഐ.ഐ.ടി റൂർക്കി: മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് നടത്തുന്ന റെഗുലർ എം.ബി.എ പ്രോഗ്രാമിൽ ഫിനാൻസ്, മാർക്കറ്റിങ് ഓപറേഷൻസ്, ഇൻഫർമേഷൻ സിസ്റ്റംസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് എന്നിവ സ്​പെഷലൈസേഷനുകൾ. യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദം. ഐ.ഐ.ടി ബിരുദക്കാരെ ജെ.ഇ.ഇ/ജെ.ഇ.ഇ അഡ്വാൻസ്ഡ് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തി തെരഞ്ഞെടുക്കും. അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക് https://ms.iitr.ac.in

ഐ.ഐ.ടി ഖരാഗ്പൂർ (https://iitkgp.ac.in/MBA) ഐ.ഐ.ടി ഗുവാഹതി (www.iitg.ac.in/sob) ഐ.ഐ.ടി ജോധ്പൂർ (http://iitj.ac.in) ഐ.ഐ.ടി മാണ്ഡി (https://som.iitmandi.ac.in) എന്നിവയുടെ മാനേജ്മെന്റ് സ്റ്റഡീസ്/സ്കൂളുകളിലും ദ്വിവത്സര ഫുൾടൈം എം.ബി.എ കോഴ്സുകളിൽ പ്രവേശനം നേടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBA
News Summary - You can join IITs for MBA
Next Story