Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഡിസൈൻ പഠിക്കാം...

ഡിസൈൻ പഠിക്കാം എൻ.ഐ.ഡിയിൽ പ്രവേശന വിജ്​ഞാപനം: ഓൺലൈൻ അപേക്ഷ നവംബർ 30നകം

text_fields
bookmark_border
CUCET 2021 application process for common entrance test begins
cancel

നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഡിസൈൻ (എൻ.ഐ.ഡി) അഹ്​മദാബാദ്​, ആന്ധ്രപ്രദേശ്​, ഹരിയാന, മധ്യപ്രദേശ്​, അസം കാമ്പസുകളിലായി 2022-23 വർഷം നടത്തുന്ന ബാച്ചിലർ ഓഫ്​ ഡിസൈൻ(ബി.ഡെസ്​), മാസ്​റ്റർഓഫ്​ ഡിസൈൻ (എം.ഡെസ്​) പ്രോഗ്രാമുകളിലേക്കുള്ള ഡിസൈൻ ആപ്​റ്റിട്യൂഡ്​ ടെസ്​റ്റ്​ (പ്രിലിമിനറി) ജനുവരി രണ്ടിന്​ ദേശീയതലത്തിൽ നടത്തും. നവംബർ 30 നകം ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്​ഞാപനം https://admissions.nid.edu-ൽ ലഭ്യമാണ്​. ബിഡെസ്​, എംഡെസ്​ കോഴ്​സുകളുടെ വിശദാംശങ്ങളടങ്ങിയ ഡിജിറ്റൽ അഡ്​മിഷൻ ഹാൻഡ്​ ബുക്ക​ുകളും വെബ്​സൈറ്റിലുണ്ട്​. കേരളത്തിൽ തിരുവനന്തപുരം ടെസ്​റ്റ്​ സെൻററാണ്​.

ബി.ഡെസ്​: കോഴ്​സ്​ ദൈർഘ്യം നാലുവർഷം. എൻ.ഐഡി അഹ്​മദാബാദിൽ 125 സീറ്റും മറ്റു​ കാമ്പസുകളിൽ 75 സീറ്റുകൾ വീതവുമുണ്ട്​. ആകെ 425 സീറ്റുകളാണുള്ളത്​. 2021-22 അധ്യയന വർഷം സയൻസ്​, ആർട്​സ്​, കോമേഴ്​സ്​, ഹ്യൂമാനിറ്റിസ്​ സ്​ട്രീമിൽ ഹയർ സെക്കൻഡറി/പ്ലസ്​ടു/തത്തുല്യ ബോ​ർഡ്​ പരീക്ഷയോ, അംഗീകൃത ത്രിവത്സര ടെക്​നിക്കൽ ഡിപ്ലോമയോ പാസായവർക്ക്​ അപേക്ഷിക്കാം. 2022 മേയ്​, ജൂൺ മാസത്തിനകം യോഗ്യത പരീക്ഷ വിജയിച്ചിരിക്കണം. 2002 ജൂ​െലെ ഒന്നിനോ, അതിനുശേഷമോ ജനിച്ചവരാകണം. SC/ST/OBC-NCC/PWD വിഭാഗങ്ങൾക്ക്​ പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവുണ്ട്​. അപേക്ഷ ഫീസ്​ 3000 രൂപ. SC/ST/PWD വിഭാഗങ്ങൾക്ക്​ 1500 രൂപ മതി. ​െഡബിറ്റ്​/ക്രഡിറ്റ്​ കാർഡ്​ വഴി ഓൺലൈനായി ഫീസ്​ അടക്കാം. ഡിസൈൻ അഭിരുചി പരീക്ഷ പ്രിലിമിനറി,മെയിൻ പരീക്ഷയുടെ അടിസ്​ഥാനത്തിലാണ്​ പ്രവേശനം.

എം​.െഡ​സ്​: കോഴ്​സ്​ ദൈർഘ്യം രണ്ടുവർഷം. എൻ.ഐ.ഡി അഹ്​മദാബാദിലും ബംഗളൂരു, ഗാന്ധിനഗർ എക്​സ്​റ്റൻഷൻ കാമ്പസിലുമാണ്​ കോഴ്​സുള്ളത്​. ലഭ്യമായ ഡിസിപ്ലിനുകൾ: അനിമേഷൻ ഫിലിം ഡിസൈൻ, ഫിലിം ആൻഡ്​​ വിഡിയോ കമ്യൂണിക്കേഷൻ, ഗ്രാഫിക്​ ഡിസൈൻ, അഹ്​മദാബാദ്​ കാമ്പസിൽ 19 സീറ്റുകൾ വീതം. ഫോ​ട്ടോഗ്രഫി ഡിസൈൻ, ഗാന്ധിനഗർ -19 സീറ്റ്​. സിറാമിക്​ ആൻഡ്​ ഗ്ലാസ്​ഡിസൈൻ, ഫർണിച്ചർ ആൻഡ്​​ ഇൻറീരിയർ ഡിസൈൻ, പ്രോഡക്​ട്​ ഡിസൈൻ, അഹ്​മദാബാദ്​ 12/19 സീറ്റുകൾവീതം.

ടോയി ആൻഡ്​​ ഗെയിംഡിസൈൻ, ഗാന്ധിനഗർ 12, ​ട്രാൻസ്​പോർ​ട്ടേഷൻ ആൻഡ്​​ ഓ​ട്ടോമൊബൈൽ ഡിസൈൻ ഗാന്ധിനഗർ -19, യൂനിവേഴ്​സൽ ഡിസൈൻ ബംഗളൂരു -19, ഡിജിറ്റൽ ഗെയിം ഡിസൈൻ, ഇൻഫർമേഷൻ ഡിസൈൻ, ഇൻററാക്​ഷൻ ഡിസൈൻ ബംഗളൂരു 19 സീറ്റുകൾ വീതം. ന്യൂമീഡിയ ഡിസൈൻ, ഗാന്ധിനഗർ-19, ഡിസൈൻ ഫോർ റീ​ട്ടെയിൽ എക്​സ്​പീരിയൻസ്​, ബംഗളൂരു -19, സ്​ട്രാറ്റജിക്​ ഡിസൈൻ മാനേജ്​മെൻറ്​, ഗാന്ധിനഗർ -19, അപ്പാരൽ ഡിസൈൻ​, ലൈഫ്​സ്​റ്റൈൽ അക്​സസറി ഡിസൈൻ, ഗാന്ധിനഗർ -19 സീറ്റുകൾവീതം. ടെക്​സ്​റ്റൈൽ ഡിസൈൻ, അഹ്​മദാബാദ്​ -19 സീറ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NID Admission
News Summary - You can study design at NID Admission Notification
Next Story