ഫോറൻസിക് സയൻസ് പഠിക്കാം; ഡിഗ്രി, പി.ജി കോഴ്സുകളുമായി എൻ.എഫ്.എസ്.യു
text_fieldsകുറ്റകൃത്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കുന്ന ശാസ്ത്രപഠന ശാഖയാണ് ഫോറൻസിക് സയൻസ്. കുറ്റാന്വേഷണങ്ങളിൽ ഫോറൻസിക് വിദഗ്ധരുടെ സേവനം അനിവാര്യമാണ്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളിൽ ഫോറൻസിക് റിപ്പോർട്ടുകൾക്ക് നിർണായക സ്വാധീനമുണ്ട്. ഡി.എൻ.എ അനാലിസിസ്, ഫിംഗർ പ്രിന്റിങ്, ടോക്സിക്കോളജി പോലുള്ള നിരവധി വിഷയങ്ങളടങ്ങിയ ശാസ്ത്രശാഖയാണിത്.
ഫോറൻസിക് സയൻസ്/ അനുബന്ധ ശാഖകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, ക്രിമിനോളജി, നാനോ ടെക്നോളജി, ഫുഡ് ടെക്നോളജി, പൊലീസ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് അടക്കമുള്ള മറ്റു നിരവധി ശാഖകളിലും ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ നാഷനൽ ഫോറൻസിക് യൂനിവേഴ്സിറ്റി (എൻ.എഫ്.എസ്.യു) വിവിധ കാമ്പസുകളിലായി നടത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്. സർവകലാശാലയുടെ വിവിധ സ്കൂളുകൾ 2025-26 വർഷം നടത്തുന്ന കോഴ്സുകളും കാമ്പസുകളുംചുവടെ: യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശന നടപടികളുമടക്കം വിശദവിവരങ്ങൾ https://nfsu.ac.in/admissionൽ ലഭിക്കും.
● സ്കൂൾ ഓഫ് ഫോറൻസിക് സയൻസ്: എം.എസ്.സി -ഫോറൻസിക് സയൻസ് (കാമ്പസുകൾ: ഗാന്ധിനഗർ, ഡൽഹി, ഗോവ, ത്രിപുര, ഭോപാൽ, ഗുവാഹതി, റായ്പുർ, ഭുവനേശ്വർ, ജയ്പൂർ, നാഗ്പൂർ, ചെന്നൈ), ഫോറൻസിക് ബയോ ടെക്നോളജി (ഗാന്ധിനഗർ), മൾട്ടിമീഡിയ ഫോറൻസിക്സ് (ഗാന്ധിനഗർ), എം.എ മാസ് കമ്യൂണിക്കേഷൻ ആൻഡ് ഫോറൻസിക് ജേണലിസം (ഗാന്ധിനഗർ), ബി.എസ്.സി എം.എസ്.സി-ഫോറൻസിക് സയൻസ് (ഗാന്ധിനഗർ ഡൽഹി, ഗോവ, ത്രിപുര, ധർവാഡ്, ഭോപാൽ).
പ്രഫഷനൽ ഡിപ്ലോമ ഇൻ ഫിംഗർ പ്രിന്റ് സയൻസ് (ഡൽഹി), ഫോറൻസിക് ഡോക്യുമെന്റ് എക്സാമിനേഷൻ (ഗാന്ധിനഗർ, ഡൽഹി), ക്രൈം സീൻ മാനേജ്മെന്റ് (ചെന്നൈ, ഗോവ അടക്കം 14 കാമ്പസുകളിൽ), ഫോറൻസിക് ജേണലിസം (ഓൺലൈൻ കോഴ്സ് -ഗാന്ധിനഗർ), ഫോറൻസിക് ബാലിസ്റ്റിക്സ് (ഗാന്ധിനഗർ), കാനിയർ ഫോറൻസിക്സ് (ഡൽഹി).
● സ്കൂൾ ഓഫ് മെഡിക്കോ-ലീഗൽ സ്റ്റഡീസ്: എം.എസ്.സി ടോക്സിക്കോളജി (ഗാന്ധിനഗർ), പ്രഫഷനൽ ഡിപ്ലോമ ഇൻ ഫോറൻസിക് ആർക്കിയോളജി (ഗാന്ധിനഗർ).
● സ്കൂൾ ഓഫ് സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫോറൻസിക്സ്: എം.ടെക് -സൈബർ സെക്യൂരിറ്റി (ഗാന്ധിനഗർ), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ് (സ്പെഷലൈസേഷൻ സൈബർ സെക്യൂരിറ്റി (ഗാന്ധിനഗർ, ഗോവ) എം.എസ്.സി- സൈബർ സെക്യൂരിറ്റി (ഗാന്ധിനഗർ, േഗാവ, ഭോപാൽ, നാഗ്പൂർ, ചെന്നൈ), ഡിജിറ്റൽ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി (ഗാന്ധിനഗർ, ഡൽഹി, ഗോവ, ഭോപാൽ, റായ്പൂർ, ജയ്പൂർ, ഭുവനേശ്വരി); ബി.ടെക് -എം.ടെക്-കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി) (ഗാന്ധിനഗർ, ഡൽഹി, ത്രിപുര, ധർവാഡ്, ഗുവാഹതി); പ്രഫഷനൽ ഡിപ്ലോമ ഇൻ -സെമി കണ്ടക്ടർ സെക്യൂരിറ്റി (ഗാന്ധിനഗർ), സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ (ഗുവാഹതി, മണിപ്പൂർ).
● സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി: എം.എസ്.സി -നാനോ ടെക്നോളജി (ഫോറൻസിക്), ഫുഡ് ടെക്നോളജി (ഫോറൻസിക് ഫുഡ് അനാലിസിസ്), എം.ടെക് -സിവിൽ എൻജിനീയറിങ് (ഫോറൻസിക് സ്ട്രക്ച്ചറൽ) (ഗാന്ധിനഗർ).
● സ്കൂൾ ഓഫ് പൊലീസ് സയൻസ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ്: എം.എസ്.സി-ഹോംലാൻഡ് സെക്യൂരിറ്റി -എം.എ പൊലീസ് ആൻഡ് സെക്യുരിറ്റി സ്റ്റഡീസ്; പ്രഫഷനൽ ഡിപ്ലോമ ഇൻ സെക്യൂരിറ്റി സ്റ്റഡീസ് (ഗാന്ധിനഗർ).
● സ്കൂൾ ഓഫ് ബിഹേവിയറൽ ഫോറൻസിക്സ്: എം.ഫിൽ -ക്ലിനിക്കൽ സൈക്കോളജി (ഗാന്ധിനഗർ, ഡൽഹി), എം.എസ്.സി-ക്ലിനിക്കൽ സൈക്കോളജി (ഗാന്ധിനഗർ, ഡൽഹി), ന്യൂറോ സൈക്കോളജി (ഗാന്ധിനഗർ), ഫോറൻസിക് സൈക്കോളജി (ഗാന്ധിനഗർ); എം.എ ക്രിമിനോളജി(ഗാന്ധിനഗർ, ഡൽഹി), ബി.എസ്.സി -ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസ് (ഗാന്ധിനഗർ, ഡൽഹി), പ്രഫഷനൽ ഡിപ്ലോമ ഇൻ സൈബർ സൈക്കോളജി, ഇൻവെസ്റ്റിഗേറ്റിവ് സൈക്കോളജി (ഗാന്ധിനഗർ).
● സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്: എം.ബി.എ -ഫോറൻസിക് അക്കൗണ്ടിങ് ആൻഡ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ, സൈബർ സെക്യൂരിറ്റി മാനേജ്മെന്റ് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത്കെയർ മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ് ആൻഡ് ഇന്റലിജൻസ് (ഗാന്ധിനഗർ), ബി.ബി.എ-എം.ബി.എ (ഫോറൻസിക് അക്കൗണ്ടിങ് ആൻഡ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ/ ഫിനാൻഷ്യൽ മാനേജ്മെന്റ്/ ബിസിനസ് അനലിറ്റിക്സ് ആൻഡ് ഇന്റലിജന്റ്സ് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ്) ഗാന്ധിനഗർ, ഡൽഹി).
● സ്കൂൾ ഓഫ് ലോ ഫോറൻസിക് ജസ്റ്റിസ് ആൻഡ് പോളിസി സ്റ്റഡീസ്: എൽ.എൽ.എം-സൈബർ ലോ ആൻഡ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ (ഗാന്ധിനഗർ, ഭുവനേശ്വർ), ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ (ഗാന്ധിനഗർ, ഡൽഹി); ബി.എസ്.സി എൽഎൽ.ബി (ഓണേഴ്സ്), എൽ.എൽ.ബി (ഓണേഴ്സ്, ഗാന്ധിനഗർ); ബി.ബി.എ എൽഎൽ.ബി (ഓണേഴ്സ്, ഡൽഹി). പ്രഫഷനൽ ഡിപ്ലോമ ഇൻ സൈബർ ലോ (ഗാന്ധിനഗർ).
● സ്കൂൾ ഓഫ് ഫാർമസി: എം.ഫാം -ഫോറൻസിക് ഫാർമസി, ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്, എം.എസ്.സി -കെമിസ്ട്രി (ഫോറൻസിക് അനലിറ്റിക്കൽ), എൻവയൺമെന്റൽ സയൻസ് (ഫോറൻസിക്സ്), ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (ഗാന്ധിനഗർ); പ്രഫഷനൽ ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ആൻഡ് ഫയർ സേഫ്റ്റി, ഹൈജീൻ ആൻഡ് എൻവയൺമെന്റൽ മാനേജ്മെന്റ് (ഗാന്ധിനഗർ).
ഓൺലൈൻ രജിസ്ട്രേഷനും അപേക്ഷാ സമർപ്പണത്തിനും മേയ് അഞ്ചു വരെ https://nfsuadm.samarth.edu.in-ൽ സൗകര്യം ലഭിക്കും. സർവകലാശാല നടത്തുന്ന നാഷനൽ ഫോറൻസിക് അഡ്മിഷൻ ടെസ്റ്റിലൂടെയാണ് പ്രവേശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.