Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightസം​സ്​​ഥാ​ന എൻജി.​...

സം​സ്​​ഥാ​ന എൻജി.​ പ്രവേശന പരീക്ഷയിൽ 56,599 പേർ യോഗ്യത നേടി

text_fields
bookmark_border
സം​സ്​​ഥാ​ന എൻജി.​ പ്രവേശന പരീക്ഷയിൽ 56,599 പേർ യോഗ്യത നേടി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന എ​ൻ​ജി​നീ​യ​റി​ങ്​ ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ 78.89 ശ​ത​മാ​നം പേ​ർ യോ​ഗ്യ​ത നേ​ടി. ജൂ​ലൈ 16ന്​ ​ന​ട​ന്ന പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​യ 71,742 പേ​രി​ൽ 56,599 പേ​രാ​ണ്​ യോ​ഗ്യ​ത നേ​ടി​യ​ത്. ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ 44,390 പേ​രും യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. വി​ജ​യ​ശ​ത​മാ​നം 85.12.

എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ 15,143 പേ​ർ അ​യോ​ഗ്യ​രാ​യി. 480 മാ​ർ​ക്കി​ൽ 10​ മാ​ർ​ക്ക്​ നേ​ടാ​ൻ ക​ഴി​യാ​ത്ത​വ​രെ​യാ​ണ്​ അ​യോ​ഗ്യ​രാ​ക്കി​യ​ത്. എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ര​ണ്ട്​ പേ​പ്പ​റു​ക​ളി​ൽ ഒ​ന്ന്​ എ​ഴു​താ​ത്ത​വ​രെ​യും അ​യോ​ഗ്യ​രാ​ക്കി​യി​ട്ടു​ണ്ട്.

52,145 പേ​രാ​ണ്​ ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ൽ 7755 ​േപ​ർ യോ​ഗ്യ​ത നേ​ടി​യി​ല്ല. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ 2094 പേ​രു​ടെ ഫ​ലം ത​ട​ഞ്ഞു​വെ​ച്ചി​ട്ടു​ണ്ട്. ഫ​ലം ത​ട​ഞ്ഞു​വെ​ക്കാ​നു​ണ്ടാ​യ കാ​ര​ണ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന മു​റ​ക്ക്​ ഇ​വ​രു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ സ്​​കോ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഉ​ത്ത​ര സൂ​ചി​ക സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ൽ വി​ദ​ഗ്​​ധ സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഇ​തു പ്ര​കാ​രം പേ​പ്പ​ർ ഒ​ന്നി​​ൽ ഫി​സി​ക്​​സ്​ ഭാ​ഗ​ത്തു​നി​ന്നു​ള്ള ആ​റ്​ ചോ​ദ്യ​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും ഒ​രു​ ചോ​ദ്യ​ത്തി​െൻറ ഉ​ത്ത​രം ഭേ​ദ​ഗ​തി വ​രു​ത്തു​ക​യും ചെ​യ്​​തു. പേ​പ്പ​ർ ര​ണ്ടി​െൻറ (മാ​ത്​​സ്) ര​ണ്ട്​ ഉ​ത്ത​ര​ങ്ങ​ളും ഭേ​ദ​ഗ​തി ചെ​യ്​​തി​ട്ടു​ണ്ട്. വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലെ വി​ജ്​​ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ൻ​ജി​നീ​യ​റി​ങ്​ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ന്​ ​പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ (പ്ല​സ്​ ടു/ ​ത​ത്തു​ല്യം) മാ​ർ​ക്ക്​ ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന​ത്​ വ്യാ​ഴാ​ഴ്​​ച അ​വ​സാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineering examKEAM-2020#kerala keam 2020
Next Story