Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎ​ൻ​ജി​നീ​യ​റി​ങ്​...

എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​നം: 300​ മാ​ർ​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ

text_fields
bookmark_border
engineering, architecture
cancel

തി​രു​വ​ന​ന്ത​പു​രം: എൻജിനീയറിങ്​ എൻട്രൻസ് കമ്പ്യൂട്ടർ അധിഷ്​ഠിത പരീക്ഷ(സി.ബി.ടി)യിലേക്ക്​ മാറുന്നതോടെ ഫിസിക്സിനും കെമിസ്​ട്രിക്കും മാത്​സിനും നൂറ്​ മാർക്ക്​ വീതം ​ആകെ 300​ മാർക്കിന്‍റെ ചോദ്യങ്ങളുണ്ടാകും.

ഓരോ വിഷയങ്ങളിൽ നിന്നും 20 വീതം മൾട്ടിപ്പിൾ ചോയ്​സ്​ ചോദ്യങ്ങളും 10 വീതം പൂരിപ്പിച്ച്​ ഉത്തരം രേഖപ്പെടുത്തേണ്ട ന്യൂമറിക്കൽ വാല്യു ചോദ്യങ്ങളും ഉണ്ടാകും. ഇതിൽ പൂരിപ്പിച്ച്​ രേഖപ്പെടുത്തേണ്ട പത്തിൽ അഞ്ചെണ്ണം​ ഉത്തരം രേഖപ്പെടുത്തണം. മൂന്ന്​ വിഷയങ്ങളിൽ നിന്നുമായി ആകെ 75 ചോദ്യങ്ങൾക്കായി 300​ മാർക്കിനാണ്​​ ഉത്തരമെഴുതേണ്ടത്​.

ചോദ്യബാങ്ക്​/ചോദ്യ സെറ്റുകൾ തയാറാക്കുന്നത്​ പ്രവേശന പരീക്ഷ കമീഷണറുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും മാത്രമാകും. സുരക്ഷിത പ്ലാറ്റ്​ഫോമിൽ ചോദ്യങ്ങൾ സൂക്ഷിക്കാനും ഉള്ളടക്കം അപ്​ലോഡ്​ ചെയ്യാനും സംഭരിക്കാനുമുള്ള സോഫ്​റ്റ്​വെയർ മൊഡ്യൂളുകൾ നൽകുന്നതൊഴിച്ചാൽ സാ​ങ്കേതിക സേവനദാതാവിന്​ ഇതിൽ പങ്കാളിത്തം ഉണ്ടാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entrance examengineering admission
News Summary - 300 Marks Questions for Engineering Admission
Next Story