പി.എസ്.സി പരീക്ഷകൾ ഇനി 90 മിനിറ്റ്
text_fieldsതിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതൽ നടക്കുന്ന പ്രാഥമിക പരീക്ഷ ഒഴികെ എല്ലാ ഒ.എം.ആർ/ഓൺലൈൻ പരീക്ഷകളും 90 മിനിറ്റാക്കാൻ പി.എസ്.സി തീരുമാനം. പ്രാഥമിക പരീക്ഷകൾക്ക് നിലവിലെ 75 മിനിറ്റ് തുടരും.
ചോദ്യരീതിയിലുണ്ടായ മാറ്റത്തിനനുസരിച്ചാണ് പരീക്ഷ എഴുതാനുള്ള സമയത്തിലും മാറ്റം വരുത്താൻ കമീഷൻ തീരുമാനിച്ചത്. പി.എസ്.സി പരീക്ഷയുടെ നിലവാരം മെച്ചപ്പെടുത്താൻ പുതിയ ചോദ്യശൈലി ഏറെ ഗുണകരമാണെന്നാണ് വിലയിരുത്തൽ.
പ്ലസ് ടു തലം വരെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളുടെ മുഖ്യപരീക്ഷകൾ 2022 ഫെബ്രുവരിയിൽ നടത്തും. 2021 ഏപ്രിൽ 10,18 തീയതികളിലായി നടന്ന പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്നവർക്കുള്ള മുഖ്യപരീക്ഷയാണിത്. ടൈംടേബിളും തസ്തിക തിരിച്ചുള്ള വിശദ സിലബസും പി.എസ്.സി വെബ്സൈറ്റിൽ. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള യോഗ്യത പട്ടികകൾ ഡിസംബർ ആദ്യവാരത്തോടെ പ്രസിദ്ധീകരിക്കും.
രണ്ടു തസ്തികകളിലേക്ക് അഭിമുഖം നടത്താനും രണ്ടെണ്ണത്തിലേക്ക് സാധ്യത പട്ടിക പ്രസിദ്ധീകരിക്കാനും പി.എസ്.സി യോഗം തീരുമാനിച്ചു. കെ.എസ്.എഫ്.ഡി.സി ലിമിറ്റഡിൽ സൗണ്ട് എൻജിനീയർ (കാറ്റഗറി നമ്പർ 328/2020), ഗവ. ആയുർവേദ മെഡിക്കൽ കോളജുകളിൽ അസി. പ്രഫസർ (രസശാസ്ത്ര ആൻഡ് ഭൈഷജ്യകൽപന) (പട്ടികവർഗം) (കാറ്റഗറി നമ്പർ 265/2021) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
കെ.എൽ.ഡി.സി ലിമിറ്റഡിൽ ഓവർസിയർ േഗ്രഡ് 2/ഡ്രാഫ്റ്റ്സ്മാൻ േഗ്രഡ് 2 (എൻ.സി.എ -എൽ.സി./എ.ഐ) (കാറ്റഗറി നമ്പർ 347/2020), കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ േഗ്രഡ് 2 (കാറ്റഗറി നമ്പർ 485/2020) എന്നീ തസ്തികകളിലേക്കാണ് സാധ്യത പട്ടിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.