എയിംസ് പരീക്ഷ: ആദ്യ ദിവസങ്ങളിൽതന്നെ കേരളത്തിലെ സീറ്റ് തീർന്നു
text_fieldsകൊച്ചി: എയിംസ് (ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്) എം.ബി.ബി.എസ് പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ച് രണ്ടാം ദിവസം തന്നെ കേരളത്തിലെ കേന്ദ്രങ്ങളിൽ സീറ്റ് തീർന്നു. തിങ്കളാഴ്ചയാണ് പരീക്ഷക്ക് ഒാൺലൈൻ അപേക്ഷ സമർപ്പിക്കാൻ തുടങ്ങിയത്. എന്നാൽ, കേരളത്തിലെ കേന്ദ്രങ്ങളിൽ സീറ്റില്ലെന്ന മറുപടിയാണ് ചൊവ്വാഴ്ച ഉച്ചമുതൽ തന്നെ ലഭിക്കുന്നതെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു.
ചൊവ്വാഴ്ചക്കുശേഷം അപേക്ഷിക്കുന്നവർക്ക് മറ്റ് സംസ്ഥാനങ്ങളിലാണ് പരീക്ഷാകേന്ദ്രം ലഭിക്കുന്നത്. േമയ് 26, 27 തീയതികളിൽ നടക്കുന്ന പരീക്ഷക്ക് ഒാൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് അഞ്ചാണ്. എന്നാൽ, അപേക്ഷ സമർപ്പിച്ചു തുടങ്ങിയ രണ്ടാംദിവസം തന്നെ കേരളത്തിലെ കേന്ദ്രങ്ങളിൽ സീറ്റ് തീർന്നത് വിദ്യാർഥികളെ വലച്ചിരിക്കുകയാണ്. അപേക്ഷയിൽ നൽകുന്ന ഫോേട്ടായിൽ ചെവി കാണണമെന്നാണ് ചട്ടം. അതിനാൽ ശിരോവസ്ത്രമണിഞ്ഞ് ഫോേട്ടായെടുത്ത വിദ്യാർഥിനികൾ വീണ്ടും ഫോേട്ടാ എടുക്കേണ്ടതായും വന്നു.
ഇവരിൽ പലരും പുതിയ ഫോേട്ടായുമായി അപേക്ഷിക്കാനെത്തിയപ്പോൾ ലഭിച്ചത് തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളാണ്. തമിഴ്നാട്ടിലെ സെൻററുകളിലേക്കുള്ള സീറ്റ് അലോട്ട്മെൻറും രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാവുമെന്നാണ് അറിയുന്നത്. പരീക്ഷക്ക് ദൂരസ്ഥലങ്ങളിലേക്ക് വിദ്യാർഥികളോടൊപ്പം രക്ഷിതാക്കളും പോകേണ്ടി വരും. ഇതുമൂലം പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിക്കുന്ന നിർധന വിദ്യാർഥികളും കുറവല്ല. മകൾക്ക് ഇത്തവണ കേരളത്തിൽ കേന്ദ്രം ലഭിക്കാത്തതിനാൽ പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിച്ചതായി ഖത്തറിൽ ജോലി ചെയ്യുന്ന എറണാകുളം വൈപ്പിൻ സ്വദേശി ഇസ്സുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
കൂടുതൽ വിദ്യാർഥികൾ പെങ്കടുക്കുന്ന എയിംസ് പോലുള്ള പരീക്ഷകൾക്ക് കേരളമടക്കം സംസ്ഥാനങ്ങൾക്ക് കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണമെന്നാണ് രക്ഷിതാക്കളുെടയും വിദ്യാർഥികളുെടയും ആവശ്യം. കേരളത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, കോട്ടയം, കൊല്ലം, കാസർകോട്, കണ്ണൂർ, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.