ബദൽ നിർദേശം അക്കാദമിക് കൗൺസിൽ തള്ളി; സാേങ്കതിക സർവകലാശാല പരീക്ഷ നടത്തിപ്പ് പ്രതിസന്ധിയിൽ
text_fieldsതിരുവനന്തപുരം: അയ്യായിരത്തിലധികം വിദ്യാർഥികൾക്ക് കാമ്പസ് േപ്ലസ്മെൻറിലൂടെ ജോലി ഒാഫർ ലഭിച്ച എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാലയിൽ അവസാന സെമസ്റ്ററിലേത് ഉൾെപ്പടെയുള്ള പരീക്ഷകളുടെ നടത്തിപ്പ് പ്രതിസന്ധിയിൽ.
വിദേശത്തും ഇതര സംസ്ഥാനങ്ങളിലും നൂറുകണക്കിന് വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിൽ ജൂലൈ ആദ്യവാരം മുതൽ നടത്താൻ നിശ്ചയിച്ച പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ രംഗത്തുവന്നു. സർവകലാശാല പരീക്ഷക്കുപകരം കോഴിക്കോട് എൻ.െഎ.ടി ഉൾപ്പെടെയുള്ള സാേങ്കതിക വിദ്യാഭ്യാസസ്ഥാപനങ്ങൾ അവലംബിച്ച മാതൃക പിന്തുടരാമെന്ന സർവകലാശാല നിയോഗിച്ച സമിതിയുടെ ശിപാർശ അക്കാദമിക് കൗൺസിൽ നിരാകരിക്കുകയും ചെയ്തു.
ഇതോടെ കോഴ്സ് വിജയിച്ച സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറാനിരിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിലുമായി.
സർവകലാശാല സെമസ്റ്റർ പരീക്ഷക്കു പകരം ബന്ധപ്പെട്ട കോളജുകൾ സാധ്യമായ പ്ലാറ്റ്ഫോമിൽ പരീക്ഷ നടത്താനായിരുന്നു സർവകലാശാല നിയോഗിച്ച സമിതിയുടെ ശിപാർശ. കോളജുകൾ മാർക്ക് സർവകലാശാലക്ക് കൈമാറുകയും തൊട്ടുമുമ്പത്തെ സെമസ്റ്റർ പരീക്ഷകളിൽ ലഭിച്ച ഗ്രേഡും മാർക്കുമായി സമീകരിച്ച് (നോർമലൈസേഷൻ) ഇപ്പോഴത്തെ പരീക്ഷക്ക് മാർക്ക് നൽകാനുമായിരുന്നു നിർദേശം.
വിദ്യാർഥികൾക്ക് സൗകര്യപ്രദമായ രീതിയിലായിരിക്കണം പരീക്ഷയെന്നും നിർദേശിച്ചിരുന്നു. കോഴിക്കോട് എൻ.െഎ.ടിയിൽ പരീക്ഷയിൽ പെങ്കടുക്കാൻ കഴിയാത്ത കുട്ടികൾക്ക് ഫോണിലൂടെ വാചാ പരീക്ഷ നടത്തി മാർക്ക് നൽകിയ രീതി ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയായിരുന്നു ശിപാർശ. പ്രമുഖ സാേങ്കതിക സർവകലാശാലകളായ വിേശ്വശ്വരയ്യ, പഞ്ചാബ് യൂനിവേഴ്സിറ്റികൾ ഇൗ രീതിയിൽ അവസാന സെമസ്റ്റർ ഉൾപ്പെടെയുള്ള പരീക്ഷകൾ പൂർത്തിയാക്കിയിരുന്നു.
എന്നാൽ, കഴിഞ്ഞദിവസം ചേർന്ന അക്കാദമിക് കൗൺസിലിൽ അധ്യാപക സംഘടന പ്രതിനിധികൾ ഇൗ നിർദേശത്തെ എതിർത്തു. വിദ്യാർഥികളെ കോളജുകളിൽ വിളിച്ചുവരുത്തി ക്ലാസ്റൂം പരീക്ഷ നടത്തണമെന്ന നിലപാടിൽ ഇവർ ഉറച്ചുനിന്നതോടെ നിർദേശം നടപ്പാക്കാനാകാത്ത സാഹചര്യമായി. പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒക്ടോബറിൽ വീണ്ടും പരീക്ഷ നടത്താനുമായിരുന്നു ഇവരുടെ നിലപാട്.
ഒക്ടോബറിൽ പരീക്ഷ എഴുതുന്നവർക്ക് ഒരു അധ്യയനവർഷവും ജോലി ഒാഫർ ലഭിച്ചവരാണെങ്കിലും അതും നഷ്ടപ്പെടും. പരീക്ഷക്കായി വിദ്യാർഥികൾക്ക് കോളജ് ഹോസ്റ്റലുകളിൽ വന്ന് താമസിക്കാനുള്ള സാഹചര്യമില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഒേട്ടറെ വിദ്യാർഥികളും കേരളത്തിലെ എൻജിനീയറിങ് കോളജുകളിൽ പഠിക്കുന്നുണ്ട്. പരീക്ഷ നടത്തിപ്പിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ബുധനാഴ്ച സർവകലാശാല സിൻഡിക്കേറ്റ് േയാഗം ചേരുന്നുണ്ട്.
പരീക്ഷ പ്രതിസന്ധി സിൻഡിക്കേറ്റ് ചർച്ച ചെയ്യും -വി.സി
പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് സാേങ്കതിക സർവകലാശാല വൈസ്ചാൻസലർ ഡോ.എം.എസ്. രാജശ്രീ പറഞ്ഞു. സർവകലാശാല സമിതി സമർപ്പിച്ച നിർദേശങ്ങൾ സിൻഡിക്കേറ്റ് പരിഗണിക്കും. എന്നാൽ, ഫൈനൽ സെമസ്റ്റർ പരീക്ഷകൾ പഴയ രീതിയിൽതന്നെ നടത്തേണ്ടിവരുമെന്നും വി.സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.