എസ്.സി, ഒ.ബി.സി വിദ്യാർഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം; അപേക്ഷ തീയതി നീട്ടി
text_fieldsകാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയിലെ ഡോ. അംബേദ്കര്‍ സെന്റര്‍ ഓഫ് എക്സലന്‍സി (ഡി.എ.സി.ഇ)ന്റെ ആഭിമുഖ്യത്തില്‍ എസ്.സി, ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് നൽകുന്ന സൗജന്യ സിവില്‍ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 13 വരെ നീട്ടി. സര്‍വ്വകലാശാലയുടെ വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് അപേക്ഷിക്കാം.
ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. നൂറ് പേര്‍ക്കാണ് പ്രവേശനം. ഇതില്‍ 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കാണ്. പ്രതിമാസം 4000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എസ്.സി വിഭാഗത്തിന് 2023 നവംബര്‍ ഒന്ന് പ്രകാരം 35 വയസ്സും ഒ.ബി.സിക്ക് 32 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. കുടുംബവരുമാനം പ്രതിവര്‍ഷം എട്ട് ലക്ഷം രൂപയില്‍ കവിയരുത്. സര്‍വകലാശാല നടത്തുന്ന പൊതുപ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.