Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസെറ്റിന്​ മേയ്​ അഞ്ച്​...

സെറ്റിന്​ മേയ്​ അഞ്ച്​ വരെ അപേക്ഷിക്കാം

text_fields
bookmark_border
സെറ്റിന്​ മേയ്​ അഞ്ച്​ വരെ അപേക്ഷിക്കാം
cancel

തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപകയോഗ്യതാ പരീക്ഷയായ സ്​റ്റേറ്റ്​ എലിജിബിലിറ്റി ടെസ്​റ്റിന് (സെറ്റ്​)​ എൽ.ബി.എസ്​ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 20 മുതൽ മേയ്​ അഞ്ചിന്​ വൈകീട്ട്​ അഞ്ച്​ വരെ www.lbscentre.kerala.gov.in വഴി ഒാൺലൈനായി രജിസ്​റ്റർ ചെയ്യാം. 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തരബിരുദവും ബി.എഡുമാണ്​ യോഗ്യത.

ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്​ വേണമെന്ന നിബന്ധനയിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. എൽ.ടി.ടി.സി/ ഡി.എൽ.ഇ.ഡി​ തുടങ്ങിയ ട്രെയിനിങ്​ കോഴ്​സുകൾ വിജയിച്ചവരെ സെറ്റിന്​ പരിഗണിക്കുന്നതാണ്​. എസ്​.സി/ എസ്​.ടി വിഭാഗത്തിന്​ ബിരുദാനന്തര ബിരുദത്തിന്​ അഞ്ച്​ ശതമാനം മാർക്കിളവുണ്ട്​. ബയോടെക്​നോളജി ബിരുദാനന്തരബിരുദവും നാച്വറൽ സയൻസിൽ ബി.എഡും നേടിയവർക്ക്​ ബയോടെക്​നോളജിയിൽ സെറ്റ്​ എഴുതാം.

അടിസ്ഥാനയോഗ്യതയിൽ ഒന്ന്​ മാത്രം നേടിയവർക്ക്​ നിബന്ധനകളോടെ സെറ്റ്​ പരീക്ഷ എഴുതാം. പി.ജി ബിരുദം മാത്രം നേടിയവർ അവസാനവർഷ ബി.എഡിന്​ പഠിക്കുന്നവരായിരിക്കണം. അവസാനവർഷ പി.ജി കോഴ്​സ്​ ചെയ്യുന്നവരാണെങ്കിൽ ബി.എഡ്​ ബിരുദം ഉണ്ടായിരിക്കണം. ഇൗ നിബന്ധന പ്രകാരം സെറ്റ്​ പരീക്ഷ എഴുതുന്നവർ പി.ജി/ ബി.എഡ്​ പരീക്ഷ യോഗ്യത സെറ്റ്​ പരീക്ഷഫലം പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തവരെ ആ ചാൻസിൽ സെറ്റ്​ പരീക്ഷ വിജയിച്ചതായി കണക്കാക്കില്ല. ജനറൽ/ ഒ.ബി.സി വിഭാഗങ്ങൾ​ 1000 രൂപയും എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.സി വിഭാഗത്തിൽപെടുന്നവർ​ 500 രൂപയും ഒാൺലൈനായി ഫീസടക്കണം.

പി.ഡബ്ല്യു.സി വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റി​െൻറ ഗസറ്റഡ്​ ഒാഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്​, എസ്​.സി/എസ്​.ടി/ വിഭാഗങ്ങളിൽപെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റി​െൻറ ഒറിജിനൽ, ഒ.ബി.സി/ നോൺക്രീമിലെയർ വിഭാഗത്തിൽപെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റി​െൻറ ഒറിജിനൽ എന്നിവ (2020 ഏപ്രിൽ 21നും 2021 മേയ്​ അഞ്ചിനും ഇടയിൽ ലഭിച്ചത്​) പരീക്ഷ പാസാകുന്ന പക്ഷം ഹാജരാക്കണം. വിശദവിവരങ്ങൾ വെബ്​സൈറ്റിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examSET
Next Story