ബി.എസ്സി നഴ്സിങ് പരീക്ഷ എഴുതാനാകാതെ വിദ്യാർഥികൾ
text_fieldsകോഴിക്കോട്: ആരോഗ്യ സർവകലാശാലക്കു കീഴിലെ ബി.എസ്സി നഴ്സിങ് കോഴ്സിൽ അവസാനവർഷ പരീക്ഷ എഴുതാനാകാതെ വിദ്യാർഥികൾ. 2016 ഒക്ടോബറിൽ തുടങ്ങി 2020 സെപ്റ്റംബറിൽ അവസാനിക്കേണ്ടിയിരുന്ന കോഴ്സാണ് അഞ്ചാം വർഷത്തിലേക്കു നീണ്ടത്. ഇതോടെ ഉപരിപഠനത്തിനും ജോലിക്കും അപേക്ഷിക്കാനാകാതെ വിദ്യാർഥികൾ ബുദ്ധിമുട്ടിലായി.
കോവിഡ് കാരണം കോഴ്സ് വൈകിയപ്പോൾ അവസാനവർഷ പരീക്ഷ കഴിഞ്ഞ ഏപ്രിൽ 20ന് തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ, 18ന് ഗവർണറുടെ അഭ്യർഥനയെ തുടർന്ന് സർവകലാശാലകളിലെ പരീക്ഷകൾ മാറ്റി. പിന്നീട് മുറവിളികൾക്കൊടുവിൽ മേയ് അഞ്ചിന് നടത്താനൊരുങ്ങി. ഒരു പരീക്ഷ നടന്നു. പിന്നാലെ ലോക്ഡൗൺ തുടങ്ങിയതോടെയാണ് പരീക്ഷ വീണ്ടും അനിശ്ചിതത്വത്തിലായത്.
അഞ്ചാംതവണയാണ് പരീക്ഷ മാറ്റുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഈമാസം അഞ്ചിന് നടത്തിയ പരീക്ഷയിലെ മാർക്കും ഇേൻറണൽ മാർക്കും മുൻ വർഷങ്ങളിലെ സ്കോറും ശരാശരി കണക്കാക്കി ഫലം പ്രഖ്യാപിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.