കാലിക്കറ്റ് സർവകലാശാല മലയാളം ബിരുദ പരീക്ഷയിൽ ചോദ്യങ്ങളേറെയും പുറത്തുനിന്ന്
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ രണ്ടാംവർഷ ബി.എ, ബി.എസ്സി മലയാളം പരീക്ഷയിൽ ചോദ്യങ്ങളിലേറെയും സിലബസിന് പുറത്തുനിന്ന്. മലയാള സാഹിത്യം-2 പേപ്പറിലാണ് സിലബസിലില്ലാത്ത ചോദ്യങ്ങളുൾപ്പെടുത്തി സർവകലാശാല വിദ്യാർഥികളെ വലച്ചത്. ആകെയുള്ള 80ൽ പകുതിയിലേറെ മാർക്കിന്‍റെ ചോദ്യങ്ങളാണ് ഔട്ട് ഓഫ് സിലബസ്. മൂന്നു മാർക്ക് വീതമുള്ള പത്ത് ചോദ്യങ്ങൾക്കാണ് ആദ്യ ഭാഗത്ത് ഉത്തരമെഴുതേണ്ടത്.
ആകെ 15 ചോദ്യങ്ങളിൽനിന്ന് പത്തെണ്ണം എഴുതിയാൽ മതി. എന്നാൽ, 15ൽ ആറെണ്ണവും സിലബസിന് പുറത്തുനിന്നുള്ളതാണ്. ഇതോടെ ഒമ്പത് ചോദ്യം മാത്രമായി ചുരുങ്ങി. നാലിൽ രണ്ടെണ്ണം എഴുതാനുള്ള പത്ത് മാർക്കിന്‍റെ ചോദ്യങ്ങളിൽ മൂന്നും ഔട്ട് ഓഫ് സിലബസാണ്. ആറ് മാർക്കിന്‍റെ ഒരു ചോദ്യവും പഠിക്കാനില്ലാത്ത പുസ്തകത്തിൽ നിന്നാണ്. വിദ്യാർഥികളുടെ പരാതിയുണ്ടെന്നും ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും കാലിക്കറ്റ് സർവകലാശാല പരീക്ഷ കൺട്രോളർ ഗോഡ്വിൻ സാംരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.