കാലിക്കറ്റ് പി.ജി കൂട്ടത്തോല്‍വി: ഫീസില്ലാതെ പുനര്‍മൂല്യനിര്‍ണയത്തിന് അവസരം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷയുടെ മൂല്യനിര്‍ണയത്തിനെതിരായ പരാതിയില്‍ ഇടപെട്ട് അധികൃതര്‍.
മുന്‍ വര്ഷങ്ങളിലേക്കാള് വിജയശതമാനം കുറവെന്ന പരാതിയില്‍, തോറ്റ വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ സൗജന്യമായി പുനര്‍ മൂല്യനിര്‍ണയം നടത്തും.
ഒരു മാസത്തിനകം ഫലം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ പി.ജി റഗുലേഷന് അനുസരിച്ച് നടന്ന പരീക്ഷയിലാണ് മുന്‍ വര്‍ഷത്തേക്കാള്‍ വിജയം അഞ്ച് മുതല്‍ 15 ശതമാനം വരെ കുറഞ്ഞത്. മൂല്യനിര്ണയത്തിലടക്കം പിഴവുകളുണ്ടായതാണ് കൂട്ടത്തോല്‍വിക്ക് കാരണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.
പുതിയ റഗുലേഷൻ അനുസരിച്ച് ജയിക്കാന്‍ ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക് വേണം. ടാബുലേറ്റ് ചെയ്യുന്നതിനിടയില്‍ മാര്‍ക്ക് നഷ്ടമായെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. എന്നാല്‍, അത്തരം പിഴവുകളില്ലെന്നാണ് വിശദീകരണം.
ഇത്തവണ എം.എസ്സി സ്റ്റാറ്റിറ്റിക്സിന് 57 ശതമാനം പേര് മാത്രമാണ് ജയിച്ചത്. അതേസമയം, സര്‍വകലാശാല കാമ്പസിലെ പഠനവകുപ്പുകളിലും കോളജുകളിലും വ്യത്യസ്തമായ മാര്‍ക്ക് സംവിധാനം നടപ്പാക്കി അനീതിയാണ് സര്‍വകലാശാല നടപ്പാക്കുന്നത്.
പഠനവകുപ്പുകളില്‍ പരീക്ഷയുടെയും ഇന്േറണല് അസസ്മെൻറിെൻറയും മാര്‍ക്ക് 40 ശതമാനം മതി. കോളജുകളില്‍ പരീക്ഷക്കുമാത്രം 40 ശതമാനം മാര്‍ക്ക് വേണമെന്ന ഇരട്ട നീതിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.