സി.ബി.എസ്.ഇ പരീക്ഷ മേയ് നാലു മുതൽ; ഫലപ്രഖ്യാപനം ജൂലൈ 15ന്
text_fieldsന്യൂഡൽഹി: കോവിഡിനെ തുടർന്നുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ 2021ലെ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മേയ് നാലിന് തുടങ്ങുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ നിഷാങ്ക് അറിയിച്ചു. പരീക്ഷ ജൂൺ10ന് അവസാനിക്കുമെന്നും ഫലപ്രഖ്യാപനം ജൂലൈ 15ന് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളുകൾക്ക് പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ നടത്താം. പരീക്ഷയുടെ വിഷയങ്ങളും തീയതികളും ഉടൻ പ്രസിദ്ധീകരിക്കും. കോവിഡ് ലോക്ഡൗണിനെ തുടർന്നാണ് െഫബ്രുവരിയിൽ തുടങ്ങി ഏപ്രിലിൽ അവസാനിക്കുന്ന പരീക്ഷ നടപടികൾ മൂന്നു മാസം വൈകിയത്. പ്രാക്ടിക്കൽ പരീക്ഷ ജനുവരിയിലാണ് മുമ്പ് നടന്നിരുന്നത്. ഇതോടെ അടുത്ത അക്കാദമിക വർഷം വൈകുമെന്നുറപ്പായി.
കോളജ് പ്രവേശനത്തിൽ പ്രത്യാഘാതമുണ്ടാക്കുന്നതാണ് കാലതാമസം. വിദേശത്ത് പഠിക്കുന്ന കുട്ടികളെയും ബാധിച്ചേക്കും. ഫെബ്രുവരി വരെ പരീക്ഷ നടത്തില്ലെന്ന് നിഷാങ്ക് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
ബോർഡ് പരീക്ഷ നടക്കുമോ എന്ന് വ്യക്തതയില്ലാതെ തന്നെ പല സ്കൂളുകളും പ്രീ ബോർഡ് പരീക്ഷകൾ നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.