Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightചൂടാണ്​......

ചൂടാണ്​... പരീക്ഷച്ചൂട്​...

text_fields
bookmark_border
ചൂടാണ്​... പരീക്ഷച്ചൂട്​...
cancel

തൃ​ശൂ​ർ: പ​രീ​ക്ഷ ചൂ​ടി​ലാ​ണ് നാ​ട്. സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ തു​ട​ങ്ങി. കേ​ര​ള സി​ല​ബ​സ് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്ക് മു​ന്നോ​ടി​യാ​യ മോ​ഡ​ൽ പ​രീ​ക്ഷ​യും ക​ഴി​യാ​റാ​യി. പ്ല​സ്‍ വ​ൺ, പ്ല​സ്ടു മോ​ഡ​ൽ പ​രീ​ക്ഷ​ക​ളും ഒ​പ്പ​മു​ണ്ട്. ഈ​മാ​സം ഒ​മ്പ​തി​നാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​ത്. കൂ​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളു​മു​ണ്ടാ​വും. പി​ന്നാ​ലെ സ്കൂ​ളി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളും എ​ത്തും.

സ്കൂ​ളു​ക​ളി​ൽ സാ​യാ​ഹ്ന ക്ലാ​സു​ക​ളും രാ​ത്രി​ക്ലാ​സു​ക​ളു​​മൊ​ക്കെ പൊ​ടി​പൊ​ടി​ച്ചി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം അ​ട​ക്കം ന​ൽ​കി അ​വ​രെ പ​ഠി​പ്പി​ക്കാ​ൻ പി.​ടി.​എ​യും ചി​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. വ​ൻ​തോ​തി​ലാ​ണ് കു​ട്ടി​ക​ൾ ചേ​ർ​ന്ന ട്യൂ​ഷ​ൻ ക്ലാ​സു​ക​ളി​ലെ ക്രാഷ് കോ​ഴ്സു​ക​ളും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഓ​രോ പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ്ര​ധാ​ന​മാ​യ​വ പ​ഠി​പ്പി​ക്കു​ക​യും തു​ട​ർ​ച്ച​യാ​യ അ​ഞ്ചു​വ​ർ​ഷ​ത്തെ ചോ​ദ്യ​​പേ​പ്പ​റു​ക​ൾ ചി​ക​ഞ്ഞ് അ​ത് വി​ശ​ക​ല​നം ചെ​യ്തും പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​രെ പൂ​ർ​ണ സ​ജ്ജ​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ര​ക്ഷി​താ​ക്ക​ളി​ൽ പ​ല​രും പ​രീ​ക്ഷ ദി​വ​സ​ങ്ങ​ൾ​ക്കാ​യി അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​മു​ണ്ട്.

കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ മു​ന്നേ​റു​മ്പോ​ൾ കു​ട്ടി​ക​ൾ വ​ല്ലാ​ത്ത സ​മ്മ​ർ​ദത്തി​ലാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് പി​ന്നാ​ലെ പ​ഴ​യ​പ​ടി ന​ട​ക്കു​ന്ന പ​രീ​ക്ഷ എ​ത്ര​മാ​ത്രം അ​നു​കൂ​ല​മാ​വു​മെ​ന്ന ആ​കു​ല​ത​യാ​ണ​വ​ർ​ക്ക്. പ​ക്ഷേ, വി​ട്ടു​കൊ​ടു​ക്കാ​ന​വ​ർ ത​യാ​റു​മ​ല്ല.

ആ​കെ മാ​റി പ​ഠ​ന​രീ​തി​ക​ൾ

കോ​വി​ഡ് കാ​ലം ഒ​രു​ക്കി​യ ഓ​ൺ​ലൈ​ൻ പ​ഠ​ന​രീ​തി​യോ​ട് കൂ​ടു​ത​ൽ കു​ട്ടി​ക​ൾ അ​ടു​ക്കു​ന്നു​ണ്ട്. വി​ഡി​യോ​യു​ടെ സ​ഹാ​യ​ത്തോ​ടെ ക്ലാ​സു​ക​ൾ ക​ണ്ട് കേ​ട്ടു​പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ കൂ​ടി​വ​രു​ക​യാ​ണ്. ലോ​ക​ത്തി​ന്റെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നും ​ഇ​ത്ത​ര​ത്തി​ൽ ക്രാ​ഷ് കോ​ഴ്സു​ക​ൾ വ​രെ ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്. അ​തി​നൊ​പ്പം കേ​ട്ടു​പ​ഠി​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്. ഓ​ഡി​യോ​യു​ടെ സ​ഹാ​യ​​ത്തോ​ടെ​യാ​ണ് ഈ ​പ​ഠ​നം. കൂ​ടാ​തെ വൈ​റ്റ്ബോ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ചി​ത്രീ​ക​ര​ണ​ത്തോ​ടെ പ​ഠ​ന​വും ത​കൃ​തി​യാ​യു​ണ്ട്. ഇ​തൊ​ക്കെ പ്ര​ചാ​രം നേ​ടു​മ്പോ​ഴും അ​ധ്യാ​പ​ക​രു​ടെ ക്യാ​പ്സൂ​ൾ ശൈ​ലി അ​ട​ക്കം രീ​തി​ക​ൾ​ക്ക് ത​ന്നെ​യാ​ണ് പ്രാ​മു​ഖ്യം. കൂ​ട്ടാ​യ പ​ഠ​ന​വും ത​കൃ​തി​യാ​ണ്. ചി​ല വി​ഷ​യ​ങ്ങ​ളി​ലെ അ​റി​യാ​ത്ത ഭാ​ഗ​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ൽ​നി​ന്നും പ​ഠി​ക്കാ​നും അ​റി​യു​ന്ന​വ ബാ​ക്കി​യു​ള്ള​വ​ർ​ക്ക് പ​ക​ർ​ന്ന് ന​ൽ​കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. ഇ​തി​നാ​യി കു​ട്ടി​ക​ൾ ത​ന്നെ വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് പ​ഠി​ക്കു​ന്നു​മു​ണ്ട്.

പ​ഠി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തു​ക

മ​ന​സ്സിനും ശ​രീ​ര​ത്തി​നും കു​ളി​ർ​മ ന​ൽ​കു​ന്ന സ്ഥ​ലം പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക. പ​ഠ​ന​ത്തി​നു​ള്ള ടൈം​ടേ​ബി​ൾ ഒ​രു​ക്കു​ന്ന​തി​നും ഫ്ലാ​ഷ് കാ​ർ​ഡു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നും ആ​പ്പു​ക​ൾ ല​ഭ്യ​മാ​ണ്. ഇ​വ ഉ​പ​യോ​ഗി​ച്ചാ​ൽ പ​ഠ​നം കൂ​ടു​ത​ൽ ല​ളി​ത​മാ​വും. ടി.​വി​യു​ടെ അ​ട​ക്കം ശ​ബ്ദ​മി​ല്ലാ​ത്ത ഇ​ത​ര ശ​ല്യ​ങ്ങ​ളി​ല്ലാ​ത്ത മേ​ഖ​ല​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഹാ​ഡ് വ​ര്‍ക്ക​ല്ല സ്മാ​ര്‍ട്ട് വ​ര്‍ക്കാ​ണ് ആ​വ​ശ്യം. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ കൂ​ടു​ത​ല്‍ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ എ​ങ്ങ​നെ പ​ഠി​ച്ചെ​ടു​ക്കാ​മെ​ന്നാ​ണ് ചി​ന്തി​ക്കേ​ണ്ട​ത്. വി​ജ​യ​ത്തി​ന് കു​റു​ക്കു വ​ഴി​ക​ളി​ല്ലെ​ങ്കി​ലും പ​ഠ​ന​ത്തി​ല്‍ എ​ളു​പ്പ​വ​ഴി​ക​ളു​ണ്ട്.

ഇ​ട​ക്ക്​ വി​ശ്ര​മി​ക്കു​ക

തു​ട​ർ​ച്ച​യാ​യ പ​ഠ​നം കു​ട്ടി​ക​ളെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കും. വി​ഷ​യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് സ​മ​യം ന​ൽ​കി വി​ശ്ര​മ​ത്തി​ന് കൂ​ടി ​പ്രാ​മു​ഖ്യം ന​ൽ​കി​യാ​ണ​വം പ​ഠി​ക്കേ​ണ്ട​ത്. ഇ​ട​വേ​ള​ക​ളി​ൽ ബ്രേ​ക്ക് എ​ടു​ക്കു​ക ത​ന്നെ വേ​ണം. ഈ ​സ​മ​യ​ങ്ങ​ളി​ൽ മൊ​ബൈ​ൽ എ​ടു​ക്കാ​തെ ക​ണ്ണി​ന് അ​ട​ക്കം വ്യാ​യാ​മം ന​ൽ​കേ​ണ്ട​തു​ണ്ട്. വേ​ന​ൽ​ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ജ്യൂ​സ് അ​ട​ക്കം പാ​നീ​യ​ങ്ങ​ളു​മാ​വാം.

വെ​ല്ലു​വി​ളി​യു​ള്ള വി​ഷ​യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സ​മ​യം

പ​ഠി​ക്കാ​ൻ വെ​ല്ലു​വി​ളി​യു​ള്ള വി​ഷ​യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​ക​യാ​ണ് വേ​ണ്ട​ത്. വി​ഷ​മ​മു​ള്ള വി​ഷ​യം പ​ഠി​ക്കാ​ൻ മാ​റ്റി​വെ​ക്കു​ന്ന രീ​തി​യാ​ണ് സാ​ധാ​ര​ണ കണ്ടു​വ​രു​ന്ന​ത്. അ​തി​നു​പ​ക​രം കൂ​ടു​ത​ൽ സ​മ​യ​വു​ം ശ്ര​ദ്ധ​യും വേ​ണ്ട വി​ഷ​യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സ​മ​യം ന​ൽ​കേ​ണ്ട​തു​ണ്ട്.

ന​ന്നാ​യി ഉ​റ​ങ്ങു​ക

സ്റ്റ​ഡി ലീ​വി​ലും പ​രീ​ക്ഷ സ​മ​യ​വും ന​ന്നാ​യി ഉ​റ​ങ്ങു​ക ത​ന്നെ വേ​ണം. കു​റ​ഞ്ഞ​ത് ഏ​ഴ് മ​ണി​ക്കൂ​റെ​ങ്കി​ലും ഉ​റ​ക്കം അ​നു​വാ​ര്യ​മാ​ണ്. ത​ല​ച്ചോ​റി​ന്റെ നൈ​സ​ർ​ഗി​ക​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നും ഉ​ത്തേ​ജ​ന​ത്തി​നും ഇ​ത് അ​നിവ​​ര്യ​മാ​ണ്. വ​ലി​ച്ചു​വാ​രി​യു​ള്ള ഭ​ക്ഷ​ണം പ​ഠ​ന സ​മ​യ​ത്ത് ഒ​ഴി​വാ​ക്ക​ണം. ഇ​ട​യ്ക്കി​ട​യ്ക്ക് കൊ​റി​ക്കു​ന്ന​തും ന​ല്ല​ത​ല്ല.

സ്വ​യം പ​രീ​ക്ഷ

പ​ഠി​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ൾ കു​ട്ടി​ക​ൾ ത​ന്നെ പ​രീ​ക്ഷി​ച്ചു​നോ​ക്ക​ണം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ ചോ​ദ്യ​പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് കൃ​ത്യ​മാ​യ സ​മ​യം പാ​ലി​ച്ചു​കൊ​ണ്ട് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന അ​തേ ഗൗ​ര​വ​ത്തി​ൽ ഉ​ത്ത​രം എ​ഴു​തി നോ​ക്കു​ക. പ​ഠി​ച്ച കാ​ര്യ​ങ്ങ​ൾ എ​ത്ര ക​ണ്ട് മ​ന​സ്സി​ലാ​ക്കാ​നാ​യെ​ന്ന് തി​രി​ച്ച​റി​യാ​ൻ ഇ​തി​ലൂ​ടെ ക​ഴി​യും.

കു​റ​ച്ച് സ​മ്മ​ർ​ദ​മാ​വാം

പ​രീ​ക്ഷ​സ​മ​യ​ത്ത് കു​റ​ച്ച് സ​മ്മ​ർ​ദം ന​ല്ല​താ​ണ്. പ​രീ​ക്ഷ​യി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കാ​നും കൂ​ടു​ത​ൽ ആ​ന്ത​രി​ക പ്രേ​ര​ണ​ക്കും അ​ത് സ​ഹാ​യ​ക​മാ​വും. അ​തേ​സ​മ​യം, അ​മി​ത സ​മ്മ​ർ​ദം കാ​ര്യ​ങ്ങ​ൾ കു​ഴ​ക്കും. അ​ത് പ​രീ​ക്ഷ​​യെ ത​കി​ടം മ​റി​ക്കും. വേ​ന​ൽ​ചൂ​ടി​നൊ​പ്പം അ​ക​വും പൊ​ള്ളി​യാ​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കും. സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​വേ​ള​ക​ളും മാ​ന​സി​​ക ഉ​ല്ലാ​സ​ങ്ങ​ളും അ​തേ​സ​മ​യം പു​ല​ർ​ച്ച അ​ട​ക്കം സു​ന്ദ​ര​നി​മി​ഷ​ങ്ങ​ളി​ലെ പ​ഠ​ന​വും കൃ​ത്യ​വും ശാ​സ്ത്രീ​യ​വു​മാ​യി വി​ന്യ​സി​ക്ക​ണം. അ​മി​ത പ്ര​തീ​ക്ഷ വേ​ണ്ട. എ​ന്നാ​ൽ, ക​ഴി​വി​നെ നി​സാ​ര​മാ​യി കാ​ണു​ക​യും അ​രു​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Exam has started in various classes
Next Story