നീറ്റ് 2018 അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം
text_fieldsന്യൂഡൽഹി: മേയ് ആറിന് നടക്കുന്ന മെഡിക്കൽ, ഡെൻറൽ പ്രവേശന പരീക്ഷ നീറ്റ് 2018-19 െൻറ അഡ്മിറ്റ് കാർഡുകൾ തയാറായി. വിദ്യാർഥികൾക്ക് www.cbseneet.nic.in വെബ്സൈറ്റിൽ നിന്നും ഇവ ഡൗൺലോഡ് ചെയ്യാമെന്ന് സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജുേക്കഷൻ(സി.ബി.എസ്.ഇ) അറിയിച്ചു.
www.cbseneet.nic.in വെബ്സൈറ്റിൽ ’Admit Card NEET2018’ എന്ന ലിങ്കിൽ രജിസ്റ്റർ നമ്പറും ജനനതീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അഡ്മിറ്റ് കാർഡുകൾ ഡൗൺേലാഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യുേമ്പാൾ തന്നെ അഡ്മിറ്റ് കാർഡിെൻറ പി.ഡി.എഫ് ഫയൽ അപേക്ഷകർ രജിസ്റ്റർ ചെയ്ത മെയിൽ െഎ.ഡിയിലേക്കും അയക്കും. ഇവയിൽ റോൾ നമ്പർ, പേര്, പിതാവിെൻറ പേര്, കാറ്റഗറി, സബ് കാറ്റഗറി, ഫോേട്ടാഗ്രാഫ്, ഒപ്പ്, ജനനതീയതി, ചോദ്യപേപ്പറിെൻറ ഭാഷ, പരീക്ഷ സെൻററിെൻറ പേര്, വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം.
എന്തെങ്കിലും പിശകുകൾ കണ്ടെത്തിയാൽ ഉടൻതന്നെ അഡ്മിറ്റ് കാർഡിെൻറ പകർപ്പുസഹിതം സി.ബി.എസ്.ഇയെ അറിയിക്കണം. അല്ലാത്തപക്ഷം പരീക്ഷ എഴുതാനുള്ള അവസരം നിഷേധിക്കപ്പെടും. പരീക്ഷയെഴുതുന്ന വിദ്യാർഥിയുടെ പാസ്പോർട്ട് വലുപ്പമുള്ള ഫോേട്ടാ അഡ്മിറ്റ് കാർഡിൽ കൊടുത്തിരിക്കുന്ന നിർദേശാനുസരണം പതിപ്പിക്കണം. ഫോേട്ടായും അഡ്മിറ്റ് കാർഡുമായാണ് വിദ്യാർഥികൾ പരീക്ഷക്ക് ഹാജരാേകണ്ടത്. ഇവ കൈവശമില്ലാത്തപക്ഷം വിദ്യാർഥിയെ പരീക്ഷ എഴുതിക്കുന്നതല്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്. നീറ്റ് 2018 അംഗീകരിച്ച വസ്ത്രം ധരിച്ചുമാത്രമേ വിദ്യാർഥികൾ പരീക്ഷക്ക് ഹാജരാകാവൂ.
ഇന്ത്യയിൽ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ/ ഡെൻറൽ കൗൺസിൽ ഒാഫ് ഇന്ത്യ എന്നിവർ അംഗീകരിച്ച മെഡിക്കൽ/ ഡെൻറൽ കോളജുകളിലേക്കുള്ള പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ജൂൺ അഞ്ചിനാണ് പരീക്ഷഫലം പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.