എം.ജി: പി.ജി, ബി.എഡ് പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം
text_fieldsകോട്ടയം: കോവിഡ് 19 വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെൻറ് സോണിലായ കോളജുകളിലെ പി.ജി, ബി.എഡ് പരീക്ഷ കേന്ദ്രങ്ങൾ മഹാത്മാഗാന്ധി സർവകലാശാല മാറ്റി പുനഃക്രമീകരിച്ചു. ജൂലൈ 24, 27 തീയതികളിൽ നടത്താനിരിക്കുന്ന പരീക്ഷകൾക്കുള്ള കേന്ദ്രങ്ങളാണ് മാറ്റിയത്. പത്തനംതിട്ട ജില്ലയിൽ പ്രത്യേക പരീക്ഷ കേന്ദ്രത്തിന് അപേക്ഷിച്ച ബി.എഡ് വിദ്യാർഥികൾ കോഴഞ്ചേരി സെൻറ് തോമസ് കോളജിൽ പരീക്ഷയ്ക്ക് ഹാജരാകണം.
എടത്തല അൽ അമീൻ കോളജ് പരീക്ഷ കേന്ദ്രമായവർ കളമശേരി സെൻറ് പോൾസ് കോളജിലും എടത്തല എം.ഇ.എസ് ട്രെയിനിങ് കോളജിലെ വിദ്യാർഥികൾ തൃക്കാക്കര ഹിൽവാലി ട്രെയിനിങ് കോളജിലും മന്നം എച്ച്.ഡി.പി.വൈ കോളജ് ഓഫ് എജുക്കേഷനിലെ വിദ്യാർഥികൾ അണ്ടിപ്പിള്ളിക്കാവ് എച്ച്.ഡി.പി.വൈ.ഇ.എം സ്‌കൂളിലും പരീക്ഷയെഴുതണം.
തിരുവല്ല സെൻറ് മേരീസ് ട്രെയിനിങ് കോളജിലെ വിദ്യാർഥികൾ ചെങ്ങന്നൂർ മാർ സെവേറിയോസ് കോളജ് ഓഫ് ടീച്ചർ എജുക്കേഷനിലും തിരുവല്ല ടൈറ്റസ് സെക്കൻഡ് ട്രെയിനിങ് കോളജിലെ വിദ്യാർഥികൾ കോഴഞ്ചേരി സെൻറ് തോമസ് കോളജിലും തിരുവല്ല മാർതോമ കോളജിലെ വിദ്യാർഥികൾ കോഴഞ്ചേരി സെൻറ് തോമസ് കോളജിലും പരീക്ഷയെഴുതണം.
തിരുവല്ല പാലിയേക്കര സെൻറ് മേരീസ് കോളജിലെ വിദ്യാർഥികൾ പരുമല മാർ ഗ്രിഗോറിയസ് കോളജിലും ഇടത്തല എം.ഇ.എസ്. കോളജിലെ വിദ്യാർഥികൾ കളമശേരി സെൻറ് പോൾസ് കോളജിലും പരീക്ഷയെഴുതണം. കണ്ടെയിൻമെൻറ് സോണിലായതുമൂലം ഏതെങ്കിലും വിദ്യാർഥിക്ക് പരീക്ഷയെഴുതാൻ സാധിക്കാതെ വന്നാൽ മറ്റൊരു അവസരം നൽകുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.