സിവിൽ സർവിസ് പരീക്ഷകൾ മാറ്റിവെച്ചേക്കില്ല
text_fieldsന്യൂഡൽഹി: രണ്ടാം ഘട്ട ലോക്ഡൗൺ മേയ് മൂന്നു വരെ നീട്ടിയ സാഹചര്യത്തിൽ യൂനിയൻ പബ്ലിക ് സർവിസ് കമീഷൻ (യു.പി.എസ്.സി) നടത്തുന്ന സിവിൽ സർവിസസ് പരീക്ഷകളുടെ തീയതി പുനഃക് രമീകരിക്കാത്തതിൽ വിദ്യാർഥികളിൽ ആശങ്ക.
ലോക്ഡൗണിനെ തുടർന്ന് അഖിലേന്ത്യ മ െഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ ഉൾപ്പെടെ മാറ്റിവെച്ചെങ്കിലും സിവിൽ സർവിസ് പരീക്ഷകളുടെ കാര്യത്തിൽ യു.പി.എസ്.സി ഇതുവരെ യാതൊരു വിധ അറിയിപ്പും നൽകിയിട്ടില്ല.
യു.പി.എസ്.സിയുടെ വെബ്സൈറ്റിൽ നൽകിയ അറിയിപ്പുപ്രകാരം സിവിൽ സർവിസസ് പ്രിലിമിനറി, എൻജിനീയറിങ് സർവിസസ്, ജിയോളജിസ്റ്റ് സർവിസസ് മെയിൻ പരീക്ഷകൾ മേയ് 31ന് തന്നെ നടത്തും.
അതേസമയം, മേയ് മൂന്നിന് ലോക് ഡൗൺ പിൻവലിച്ചാലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വൈറസ് വ്യാപനത്തിൽനിന്ന് പൂർണമായും മുക്തമാവുമോയെന്ന ആശങ്കയുണ്ട്. ഇവിടങ്ങളിൽ യാത്ര സൗകര്യവും പൂർവസ്ഥിതിയിലാവാൻ സാധ്യതയില്ല. കേരളം ഉൾപ്പെടെ കുറഞ്ഞ സംസ്ഥാനങ്ങളിൽ മാത്രമാണ് വൈറസ് വ്യാപനം കുറഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തിൽ മേയ് 31ലെ പരീക്ഷ ഉദ്യോഗാർഥികളെ വലക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.