മുൻനിരയിൽ ഇരിപ്പുറപ്പിക്കാം; കമ്പനി സെക്രട്ടറി പ്രവേശന പരീക്ഷ (സി.എസ്.ഇ.ഇ.ടി 2024) മേയ് നാലിന്
text_fieldsകോർപറേറ്റ് കമ്പനികളുടെ ഭരണനിർവഹണത്തിൽ മുൻനിര സ്ഥാനമാണ് കമ്പനി സെക്രട്ടറിക്ക്. അധികാരവും ഉത്തരവാദിത്തവുമുള്ള ഈ പദവിയിലെത്തുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനീസ് സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ (ഐ.സി.എസ്.ഐ) അസോസിയറ്റ് (എ.സി.എസ്) അംഗത്വം നേടണം. കമ്പനി സെക്രട്ടറി (സി.എസ്) എക്സിക്യൂട്ടിവ്, സി.എസ് പ്രഫഷനൽ മുതലായ പ്രോഗ്രാമുകൾ പാസാകുന്നവർക്കാണ് അംഗത്വം ലഭിക്കുക. ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് കമ്പനി സെക്രട്ടറി എക്സിക്യൂട്ടിവ് എൻട്രൻസ് ടെസ്റ്റോടെ (സി.എസ്.ഇ.ഇ.ടി) സി.എസ് എക്സിക്യൂട്ടിവ് പ്രോഗ്രാമിൽ പ്രവേശനം നേടാം. അടുത്ത പരീക്ഷ മേയ് നാലിനാണ്. ഏപ്രിൽ 15നകം രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 2000 രൂപ. http://smash.icsi.edu.csripts.cseet.institutions_cseet.aspr ലിങ്കിൽ രജിസ്ട്രേഷൻ സൗകര്യം ലഭിക്കും. വിജ്ഞാപനം www.icsi.eduൽ. വർഷത്തിൽ നാലുതവണ സി.എസ്.ഇ.ഇ.ടി പരീക്ഷയുണ്ടാവും.
സി.എസ് എക്സിക്യൂട്ടിവ് പ്രോഗ്രാം: പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായി സി.എസ്.ഇ.ഇ.ടിയിൽ യോഗ്യത നേടുന്നവർക്ക് പ്രവേശനം നേടാം. ഐ.സി.എസ്.ഐ ഫൗണ്ടേഷൻ പാസായവർക്കും ഐ.സി.എ.ഐ/ഐ.സി.എം.എ.ഐ ഫൈനൽ പരീക്ഷ പാസായവർക്കും 50 ശതമാനം മാർക്കോടെ ബിരുദ/ബിരുദാനന്തര ബിരുദമുള്ളവർക്കും പ്രവേശന പരീക്ഷ എഴുതാതെ നേരിട്ട് പ്രവേശം.
സി.എസ് പ്രഫഷനൽ പ്രോഗ്രാം: എക്സിക്യൂട്ടിവ് പ്രോഗ്രാമിൽ യോഗ്യത നേടുന്നവർക്ക് സി.എസ് പ്രഫഷനൽ പ്രോഗ്രാമിന് ചേരാം. ഇതിലും രണ്ട് ഗ്രൂപ്പുകളിലായി ഏഴു പേപ്പറുകൾ പാസാകണം. സി.എസ് അംഗത്വം നേടുന്നവർക്ക് കമ്പനി സെക്രട്ടറി, കോർപറേറ്റ് പ്ലാനർ, കൺസൾട്ടന്റ് ജോലികൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.