സി.ടെറ്റ് 2021: ഉത്തരസൂചിക ഉടൻ പ്രസിദ്ധീകരിക്കും
text_fieldsന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന അധ്യാപക യോഗ്യതാ പരീക്ഷയായ സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിെൻറ (സി.ടെറ്റ് 2021) ഉത്തരസൂചിക സി.ബി.എസ്.ഇ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷ എഴുതിയവർക്ക് സി.ടെറ്റ് ഔദ്യോഗിക വെബ്സൈറ്റായ ctet.nic.inൽ നിന്ന് ഉത്തരസൂചിക പരിശോധിക്കാം.
ഉത്തര സൂചിക എങ്ങനെ ഡൗൺലോഡ് ചെയ്തെടുക്കാം?
ലളിതമായ ചില സ്റ്റെപ്പുകളിലൂടെ പരീക്ഷ എഴുതിയവർക്ക് അവരുടെ ഉത്തര സൂചിക ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
- സ്റ്റെപ് 1: സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിെൻറ ഔദ്യോഗിക വെബ്സൈറ്റായ ctet.nic.in സന്ദർശിക്കുക
- സ്റ്റെപ് 2: 'CTET Answer Key 2021' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- സ്റ്റെപ് 3 : ഇപ്പോൾ തെളിഞ്ഞു വന്ന ബോക്സിൽ സി.ടെറ്റ് 2021 അപ്ലിക്കേഷൻ നമ്പറും ജനന തീയതിയും യഥാസ്ഥലത്ത് ടൈപ്പ് ചെയ്യുക.
- സ്റ്റെപ് 4: കാപ്ച്ചയിൽ കാണുന്ന സുരക്ഷാ നമ്പർ ടൈപ്പ് ചെയ്യുക.
- സ്റ്റെപ് 5:സബ്മിറ്റ് ക്ലിക്ക് ചെയ്യുക, ഉത്തരസൂചിക പരിശോധിക്കുക.
- സ്റ്റെപ് 6: ഉത്തര സൂചിക ഡൗൺലോഡ് ചെയ്യുക
സി.ടെറ്റ് പരീക്ഷ എഴുതിയത് 22 ലക്ഷം പേർ
ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകളിലേക്ക്, ആറ് മുതൽ എട്ടു വരെ ക്ലാസുകളിലേക്ക് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായായിരുന്നു സി.ടെറ്റ് പരീക്ഷ. രാജ്യത്തെ 135 നഗരങ്ങളിലാണ് ജനുവരി 31ന് ഞായറാഴ്ച സി.ടെറ്റ് പരീക്ഷ നടന്നത്. 22 ലക്ഷം പേർ പരീക്ഷയെഴുതി. ഇതിൽ 12 ലക്ഷം പേർ പേപ്പർ ഒന്നും,10 ലക്ഷം പേർ േപപ്പർ രണ്ടും എഴുതി.
സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരുന്നു പരീക്ഷ. പരീക്ഷ കേന്ദ്രം ലഭിക്കാൻ ആഗ്രഹിക്കുന്ന നഗരം തെരഞ്ഞെടുക്കാനുള്ള അവസരം പരീക്ഷ എഴുതുന്നവർക്ക് നൽകിയിരുന്നു. പരീക്ഷക്കിരിക്കുന്നവരുടെ ആഗ്രഹപ്രകാരമുള്ള സ്ഥലം അനുവദിക്കാൻ ആവശ്യമായ എല്ലാ ഒരുക്കങ്ങളും സി.ബി.എസ്. ഇ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.