സി.യു.ഇ.ടി-പി.ജി 2024; ഓൺലൈൻ അപേക്ഷ ജനുവരി 24വരെ
text_fieldsകേന്ദ്ര സർവകലാശാലകളിലും മറ്റും പോസ്റ്റ് ഗ്രാജുവേറ്റ് (PG) പ്രോഗ്രാമുകളിലേക്കുള്ള കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി-2024) ദേശീയതലത്തിൽ മാർച്ച് 11 മുതൽ 28 വരെ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടത്തും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://pgcuet.samarth.ac.inൽ. ഇൻഫർമേഷൻ ബുള്ളറ്റിൻ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 3 ഷിഫ്റ്റുകളായിട്ടാണ് നടത്തുക. രാവിലെ 9-10.45 വരെയും ഉച്ചക്ക് 12.45-2.30 വരെയും വൈകീട്ട് 4.30-6.15 മണി വരെയുമാണ് പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്. പരീക്ഷാഘടനയും സിലബസും അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങളും ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
കേരളത്തിൽ ആലപ്പുഴ/ചെങ്ങന്നൂർ, എറണാകുളം/മൂവാറ്റുപുഴ, അങ്കമാലി, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട് നഗരങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുള്ളത്. ലക്ഷദ്വീപിൽ കവരത്തിയാണ് പരീക്ഷാകേന്ദ്രം.
നിർദേശാനുസരണം ഓൺലൈനായി ജനുവരി 24നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപാകതകൾ പരിഹരിക്കുന്നതിന് ജനുവരി 27-29 വരെ സൗകര്യം ലഭിക്കും.
പരീക്ഷാതീയതിയും ഷിഫ്റ്റും സെന്ററും അഡ്മിറ്റ് കാർഡിലുണ്ടാവും. കോഴ്സുകളും യോഗ്യതാ മാനദണ്ഡങ്ങളും മനസ്സിലാക്കിവേണം ക്വസ്റ്റ്യൻ പേപ്പർ കോഡുകൾ തിരഞ്ഞെടുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.