സി.യു.ഇ.ടി യു.ജി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
text_fieldsന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ സി.യു.ഇ.ടി യു.ജി 2024ന് അേപക്ഷിച്ചവർക്കുള്ള അഡ്മിറ്റ് കാർഡ് തയാറായി. പരീക്ഷ നടത്തിപ്പുകാരായ ദേശീയ ടെസ്റ്റിങ് ഏജൻസിയുടെ exams.nta.ac.in എന്ന സൈറ്റിൽനിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
മേയ് 15 മുതൽ 24 വരെയാണ് സി.യു.ഇ.ടി യു.ജി. വിദേശത്തെ 26 ഉൾപ്പെടെ 380 നഗരങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിതമായും പേനയും കടലാസും ഉപയോഗിച്ചും നടത്തുന്ന പരീക്ഷക്ക് 13.48 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ അപേക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.