ഡൽഹി സർവകലാശാല ബിരുദ പ്രവേശനത്തിന് പൊതുപരീക്ഷ
text_fieldsന്യൂഡൽഹി: ബിരുദ കോഴ്സിന് പ്ലസ് ടു മാർക്ക് അടിസ്ഥാനത്തിലുള്ള പ്രവേശനം ഡൽഹി സർവകലാശാല അവസാനിപ്പിക്കുന്നു. അടുത്ത അധ്യയന വർഷം മുതൽ പൊതു പ്രവേശന പരീക്ഷ നടത്തി ബിരുദ പ്രവേശനം നൽകാൻ വെള്ളിയാഴ്ച ചേർന്ന സർവകലാശാല അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി.
സർവകലാശാല എക്സിക്യൂട്ടിവ് കൗൺസിലിെൻറ അനുമതി ലഭിക്കുന്നതോടെ മാറ്റം പ്രാബല്യത്തിൽ വരും. കേരളത്തിൽനിന്ന് നിരവധി വിദ്യാർഥികൾ ബിരുദ പ്രവേശനം നേടിയത് അടുത്തിടെ സംഘ്പരിവാർ വിവാദമാക്കിയിരുന്നു.
ബിരുദ പ്രവേശനത്തിന് കേരളത്തിന് മുൻതൂക്കം ലഭിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വൈസ് ചാൻസലർ യോഗേഷ് സിങ് ഒമ്പതംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി പൊതുപ്രവേശന പരീക്ഷ നടത്തണമെന്ന് ശിപാർശ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.