പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷയുമായി വകുപ്പ് മുന്നോട്ട്; നോട്ടീസിന് തിങ്കളാഴ്ച മറുപടി നൽകും
text_fieldsതിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ഇൗമാസം 28ന് തുടങ്ങാനുള്ള തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട്. പ്രാക്ടിക്കൽ പരീക്ഷ മാറ്റണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിന് തിങ്കളാഴ്ച മറുപടി നൽകും. പ്രാക്ടിക്കൽ പരീക്ഷ നടത്തേണ്ടതിെൻറ അനിവാര്യതയും മാറ്റിവെച്ചാലുണ്ടാകുന്ന പ്രശ്നങ്ങളും മറുപടിയിൽ വിശദീകരിക്കും. കമീഷെൻറ ഉത്തരവ് എതിരല്ലെങ്കിൽ പരീക്ഷ നടത്തിപ്പിന് ഉയർന്ന പ്രധാന തടസ്സം നീങ്ങും.
ഹയർ സെക്കൻഡറി അധ്യാപക സംഘടനകളും പ്രിൻസിപ്പൽമാരുടെ സംഘടനയും പ്രാക്ടിക്കൽ പരീക്ഷ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. പ്രാക്ടിക്കൽ മാറ്റിയാൽ പരീക്ഷ ഫലപ്രഖ്യാപനത്തെ ബാധിക്കുകയും അത് വിദ്യാർഥികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കുന്നതുമാണ് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
വി.എച്ച്.എസ്.ഇയിൽ ദേശീയ തൊഴിൽ നൈപുണി വിദ്യാഭ്യാസ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്) പ്രകാരമുള്ള കോഴ്സുകളാണ് നടക്കുന്നത്. വിദ്യാർഥികൾക്ക് തൊഴിൽ സർട്ടിഫിക്കറ്റിന് പ്രാക്ടിക്കൽ പരീക്ഷ നിർബന്ധവുമാണ്. അധ്യാപക സംഘടനകൾ ഉന്നയിക്കുന്ന മറ്റ് പ്രശ്നങ്ങൾ പരിഹരിച്ച് പരീക്ഷ നടത്താനാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.