എൻജി., ഫാർമസി കോഴ്സ്: പരീക്ഷാകേന്ദ്രത്തിൽ മാറ്റം വരുത്താൻ ഇന്ന് മുതൽ അവസരം
text_fieldsതിരുവനന്തപുരം: 2020-21 അധ്യയനവർഷത്തെ കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷക്ക ായി പരീക്ഷാ കമീഷണറുടെ വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് തെ രഞ്ഞെടുത്ത പരീക്ഷാകേന്ദ്രത്തിൽ മാറ്റം വരുത്തുന്നതിന് അവസരം നൽകും.
കേരളത്തിനകത്തോ പുറത്തോ തെരഞ്ഞെടുത്ത പരീക്ഷാകേന്ദ്രത്തിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് www.cee.kerala.in എന്ന വെബ്സൈറ്റിലെ KEAM 2020-Online Application മുഖേന ഏപ്രിൽ 16ന് 10 മുതൽ ഏപ്രിൽ 21 ഉച്ചക്ക് 12 വരെ സമയം അനുവദിക്കും.
പരീക്ഷാകേന്ദ്രത്തിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വെബ്സൈറ്റിലെ Candidate login എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ നമ്പർ, പാസ്വേർഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ച ശേഷം Change Examination Centre എന്ന ലിങ്ക് വഴി പരീക്ഷാകേന്ദ്രം മാറ്റാം.
പരീക്ഷാകേന്ദ്രത്തിൽ മാറ്റം വരുത്തുേമ്പാൾ അധികമായി ഫീസ് അടക്കേണ്ടി വരികയാണെങ്കിൽ ഓൺലൈനായി മത്രമേ ഫീസ് അടയ്ക്കാൻ സാധിക്കുകയുള്ളൂ. ഇതിനുള്ള അവസരം പിന്നീട് നൽകും. പരീക്ഷാകേന്ദ്രം മാറ്റുന്നതിന് ഒരു തവണ മാത്രമേ അവസരം ഉണ്ടായിരിക്കുകയുള്ളൂ. ഈ കാലാവധിക്കുള്ളിൽ മാറ്റം വരുത്തിയ പരീക്ഷാകേന്ദ്രം പിന്നീട് മാറ്റം വരുത്തുന്നതിനോ പഴയ പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിനോ അവസരം ലഭിക്കില്ല.
പരീക്ഷാകേന്ദ്രം മാറ്റുന്നതിനായി തപാലിലോ നേരിട്ടോ ഇ- മെയിലായോ ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. വിശദമായ വിജ്ഞാപനത്തിനായി www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 252300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.