എൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം മേയ് 25നകം
text_fieldsതിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ പൂർത്തിയായി. ചൊവ്വാഴ്ച നടന്ന രണ്ടാം പേപ്പർ (മാത്തമാറ്റിക്സ്) പരീക്ഷക്ക് അപേക്ഷിച്ചിരുന്ന 1,04,102 പേരിൽ 90,312 പേർ (86.75ശതമാനം) ഹാജരായി. മേയ് 25നകം ഫലം പ്രസിദ്ധീകരിക്കും. പ്രവേശനപരീക്ഷയിലെ സ്കോറിനും യോഗ്യതാപരീക്ഷയിൽ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്കിനും തുല്യപ്രാധാന്യം നൽകിക്കൊണ്ട് പ്രവേശന പരീക്ഷാ കമീഷണർ തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനം.
സി.ബി.എസ്.ഇ നടത്തുന്ന നീറ്റ് പരീക്ഷയിലെ റാങ്കിെൻറ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ തയാറാക്കുന്ന റാങ്ക് പട്ടികയിൽനിന്നായിരിക്കും എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെ മെഡിക്കൽ/അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം.
എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ പേപ്പർ ഒന്നിെൻറ (ഫിസിക്സ്, കെമിസ്ട്രി) സ്കോറിൽ KEAM--2018 േപ്രാസ്പെക്ടസിൽ വ്യക്തമാക്കിയ രീതിയിൽ ക്രമീകരണം നടത്തി തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ/സ്വാശ്രയ ഫാർമസി കോളജുകളിലെ ബി.ഫാം കോഴ്സിലേക്കുള്ള പ്രവേശനം. നാറ്റാ സ്കോറിനും പ്ലസ് ടുമാർക്കിനും തുല്യപ്രാധാന്യം നൽകി തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്നായിരിക്കും ആർക്കിടെക്ചർ കോഴ്സിലേക്കുള്ള പ്രവേശനം.
എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ www.cee-kerala.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ 30നകം അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.