കർശന സുരക്ഷാ മാനദണ്ഡങ്ങളിൽ എൻജി. പ്രവേശന പരീക്ഷ പൂർത്തിയായി
text_fieldsതിരുവനന്തപുരം: കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോടെ എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ പൂർത്തിയായി. അപേക്ഷകരിൽ 85 ശതമാനം പേർ പരീക്ഷയെഴുതിയെന്നാണ് പ്രാഥമിക കണക്ക്. എന്നാൽ ഡൽഹി, മുംബൈ കേന്ദ്രങ്ങളിൽ ഹാജർ നില കുറവായിരുന്നു.
ഡൽഹിയിൽ 510 പേർ അപേക്ഷിച്ചതിൽ 376 പേരാണ് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തത്. ഇതിൽ 206 പേർ പരീക്ഷയെഴുതി. മുംബൈയിൽ അപേക്ഷിച്ച 174 പേരിൽ 65 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ദുബൈ കേന്ദ്രത്തിൽ അപേക്ഷിച്ച 334ൽ 311 പേർ പരീക്ഷക്കെത്തി. മൊത്തം 343 കേന്ദ്രങ്ങളിലായി 110250 പേരാണ് പരീക്ഷക്ക് അപേക്ഷിച്ചിരുന്നത്.
കോവിഡ് ബാധിച്ച് ചികിത്സയിലുള്ള മൂന്ന് വിദ്യാർഥികളും പരീക്ഷയെഴുതി. രണ്ടുപേർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലുമാണ് പരീക്ഷക്കിരുന്നത്. വിദ്യാർഥികളും രക്ഷാകർത്താക്കളും ഒന്നിെച്ചത്തിയതോടെ കൂടുതൽ പേർ പരീക്ഷയെഴുതുന്ന കേന്ദ്രങ്ങളിൽ പലയിടത്തും തിരക്കനുഭവപ്പെട്ടു.
പൊലീസും സാമൂഹിക സന്നദ്ധസേന വളണ്ടിയർമാരും ചേർന്ന് തിരക്കൊഴിവാക്കാൻ ശ്രമം നടത്തി. 336 കേന്ദ്രങ്ങളിൽ വിദ്യാർഥികളുടെ താപനില പരിശോധന, കൈ അണുമുക്തമാക്കൽ തുടങ്ങിയ ജോലി നാലായിരത്തോളം സന്നദ്ധസേന വളണ്ടിയർമാരുടെ ചുമതലയായിരുന്നു. ക്വാറൻറീനിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയ വിദ്യാർഥികൾക്കും പ്രത്യേക മുറിയിലായിരുന്നു പരീക്ഷ.
ഇവർ ഉത്തരം രേഖപ്പെടുത്തിയ ഒ.എം.ആർ ഷീറ്റ് പ്രത്യേകം കവറുകളിലാക്കിയാണ് മൂല്യനിർണയത്തിനയക്കുന്നത്. ഇവ ഉൾപ്പെടെ മുഴുവൻ ഉത്തരക്കടലാസുകളുടെയും മൂല്യനിർണയം ആരോഗ്യവകുപ്പിെൻറ മാർഗരേഖ പ്രകാരം 14 ദിവസത്തിനുശേഷം മാത്രമായിരിക്കും മൂല്യനിർണയം നടത്തുക.
തിരുവനന്തപുരത്ത് കോവിഡ് സൂപ്പർ സ്പ്രെഡ് മേഖലയിൽനിന്നുള്ള 60 വിദ്യാർഥികൾക്ക് മാത്രമായി വലിയതുറ സെൻറ് ആൻറണീസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രത്യേക പരീക്ഷ കേന്ദ്രം ഒരുക്കിയിരുന്നു.
ഇവിടെ പരീക്ഷ ഡ്യൂട്ടിക്ക് പി.പി.ഇ കിറ്റ് ധരിച്ചാണ് അധ്യാപകർ ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും എത്തിയത്. പത്ത് അധ്യാപകരും നാല് സന്നദ്ധസേന വളണ്ടിയർമാരും മൂന്ന് ആരോഗ്യപ്രവർത്തകരുമാണ് ഇൗ കേന്ദ്രത്തിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടത്. 14 ദിവസത്തിനുശേഷം ഒ.എം.ആർ ഷീറ്റുകൾ പുറത്തെടുക്കുകയും മൂല്യനിർണയം നടത്തി 10 ദിവസം കൊണ്ട് സ്കോർ പ്രസിദ്ധീകരിക്കാനുമാണ് ലക്ഷ്യം.
ഇതിനിടയിൽതന്നെ വിദ്യാർഥികളിൽനിന്ന് ഹയർസെക്കൻഡറി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ ലഭിച്ച മാർക്ക് ലഭ്യമാക്കി സമീകരണപ്രക്രിയക്കുശേഷം റാങ്ക് പട്ടിക തയാറാക്കും. ആഗസ്റ്റ് മധ്യത്തിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് ശ്രമം. പരീക്ഷയിൽ പേപ്പർ ഒന്നിൽ ഫിസിക്സിലെ ചോദ്യങ്ങൾ കടുപ്പേമറിയെന്നാണ് വിദ്യാർഥികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.