എൻജി. പ്രവേശന പരീക്ഷ: കർശന സുരക്ഷ
text_fieldsതിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ നടക്കുന്ന 343 കേന്ദ്രങ്ങളിൽ കർശന ആരോഗ്യസുരക്ഷ ഉറപ്പു വരുത്താൻ നിർദേശം. ഇന്ന് നടക്കുന്ന പരീക്ഷക്ക് സുരക്ഷക്രമീകരണങ്ങൾ ഒരുക്കുന്നതിന് പൊലീസിനു പുറമെ മൂവായിരത്തോളം സാമൂഹിക സന്നദ്ധസേന പ്രവർത്തകരുടെ സേവനം വിനിയോഗിക്കും.
ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്നവർക്കും ക്വാറൻറീനിൽനിന്ന് വരുന്നവർക്കും പരീക്ഷക്ക് പ്രത്യേക മുറികൾ സജ്ജീകരിക്കും. യാത്രാസൗകര്യം ഒരുക്കാൻ കെ.എസ്.ആർ.ടി.സി പരീക്ഷ കേന്ദ്രങ്ങളിലേക്ക് വിദ്യാർഥികളുടെ ആവശ്യപ്രകാരം സ്പെഷൽ സർവിസും ബസ് ഒാൺ ഡിമാൻഡ് പ്രകാരമുള്ള സർവിസും നടത്തും. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് ഹ്രസ്വസന്ദർശനത്തിനുള്ള പാസ് ഇ ജാഗ്രത പോർട്ടൽ വഴി അനുവദിക്കുന്നുണ്ട്. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തെടുത്ത് ഫോട്ടോ പതിച്ച ഐ.ഡി പ്രൂഫുമായി പരീക്ഷക്ക് ഹാജരാകണം.
മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.
പരീക്ഷാർഥികൾ സഞ്ചരിക്കുന്ന വാഹനത്തിൽ ‘എക്സാം’എന്ന് എഴുതി ഒട്ടിച്ചാൽ പൊലീസ് പരിശോധനകളിൽനിന്ന് ഒഴിവാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചതായി പ്രവേശന പരീക്ഷ കമീഷണർ എ. ഗീത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.