എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് വിതരണമാരംഭിച്ചു
text_fieldsതിരുവനന്തപുരം: ആഗസ്റ്റ് അഞ്ചിന് നടത്തുന്ന കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡുകളുടെ വിതരണം ആരംഭിച്ചു. പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയ KEAM 2021-Candidate Portal ലിങ്ക് വഴി ഡൗൺലോഡ് ചെയ്തെടുക്കാം. അപേക്ഷകർ അപേക്ഷ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്യുേമ്പാൾ പ്രൊഫൈൽ പേജ് ദൃശ്യമാകും. പേജിൽ 'Admit Card' എന്ന മെനു െഎറ്റം ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം.
അപ്ലോഡ് ചെയ്ത ഫോേട്ടാഗ്രാഫ്, ഒപ്പ് എന്നിവയിൽ അപാകതയുള്ളവരുടെയും ഫീസിെൻറ ബാക്കി തുക ഒടുക്കാനുള്ളവരുടെയും അപേക്ഷകരുടെയും പേര് തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് മെമ്മോ ഉള്ളവരുടെയും അഡ്മിറ്റ് കാർഡ് പോർട്ടലിൽ ലഭ്യമാക്കിയിട്ടില്ല. ഇൗ അപേക്ഷകർ പ്രൊഫൈൽ പേജിൽ ലഭ്യമായ 'Memo Details' എന്ന മെനു െഎറ്റം ക്ലിക്ക് ചെയ്താൽ അപേക്ഷയിലെ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകും.
ന്യൂനതകൾ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡ് ലഭ്യമാകും. ജൂലൈ 21ന് ഉച്ചക്ക് രണ്ടിനകം അപാകത പരിഹരിക്കാത്തവരുടെ അഡ്മിറ്റ് കാർഡുകൾ ലഭ്യമാകില്ല.
അപേക്ഷ നമ്പർ അറിയാത്ത വിദ്യാർഥികൾക്ക് വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടിലിൽ നൽകിയ Forgot Application Number എന്ന ലിങ്ക് ഉപയോഗിച്ച് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷ നമ്പർ കണ്ടുപിടിക്കാം. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.