Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎൻജിനീയറിങ്​ വിജയത്തിൽ...

എൻജിനീയറിങ്​ വിജയത്തിൽ പിന്നിലായി മെക്കാനിക്കൽ

text_fields
bookmark_border
exam result
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലെ ഫൈ​ന​ൽ ബി.​ടെ​ക്​ പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ പ്ര​ധാ​ന ബ്രാ​ഞ്ചു​ക​ളി​ൽ വി​ജ​യം കു​റ​വ്​ മെ​ക്കാ​നി​ക്ക​ലി​ൽ.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഡി​മാ​ന്‍റേ​റെ​യാ​യി​രു​ന്ന മെ​ക്കാ​നി​ക്ക​ലി​ൽ ഇ​ത്ത​വ​ണ 39.72 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. 4708 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 1870 പേ​ർ​ക്കാ​ണ്​ വി​ജ​യി​ക്കാ​നാ​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 43.34 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. മ​റ്റ്​ പ്ര​ധാ​ന ബ്രാ​ഞ്ചു​ക​ളി​ലും വി​ജ​യ​ത്തി​ൽ കു​റ​വു​വ​ന്നി​ട്ടു​ണ്ട്.

ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ​ 7.02 ശ​ത​മാ​നം​ വി​ജ​യം കു​റ​ഞ്ഞു. 7781 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 4455 പേ​രാ​ണ് (57.25 ശ​ത​മാ​നം)​ വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 64.27 ശ​ത​മാ​ന​മാ​യി​രു​ന്നു. സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 59.33 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന വി​ജ​യം​ ഇ​ത്ത​വ​ണ 51.51 ശ​ത​മാ​ന​മാ​യി .

ഇ​ല​ക്​​ട്രോ​ണി​ക്സ്​ ആ​ൻ​ഡ്​​ ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ 52.18 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത്​ 53.68 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​​ ഇ​ല​ക്​​​ട്രോ​ണി​ക്സി​ലും വി​ജ​യം ഇ​ടി​ഞ്ഞു. ഇ​ത്ത​വ​ണ 46.49 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷം 51.07 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം.

ഇ​ൻ​ഡ​സ്​​ട്രി​യ​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ത​ന്നെ​യാ​ണ്​ ഇ​ത്ത​വ​ണ​യും ഉ​യ​ർ​ന്ന വി​ജ​യം; 84.51 ശ​ത​മാ​നം (ക​ഴി​ഞ്ഞ വ​ർ​ഷം 84.84). ഫു​ഡ്​ ടെ​ക്​​നോ​ള​ജി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 81.53 ശ​ത​മാ​നം വി​ജ​യ​മു​ണ്ടാ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ 66.24ആ​യി. പ്ര​ധാ​ന ബ്രാ​ഞ്ചു​ക​ളി​ലെ​ല്ലാം വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ഇ​ടി​വു​ണ്ടാ​യ​ത് സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൊ​ത്തം വി​ജ​യ​ശ​ത​മാ​ന​ത്തെ​യും പി​​റ​കോ​ട്ട​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 55.6 ശ​ത​മാ​ന​മാ​യി​രു​ന്ന ബി.​ടെ​ക്​ വി​ജ​യം ഇ​ത്ത​വ​ണ 53.03 ശ​ത​മാ​ന​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ResultEngineeringEducation NewsKerala News
News Summary - engineering result-less percentage in mechanical
Next Story