എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ അഡ്മിറ്റ് കാർഡുകൾ ചൊവ്വാഴ്ച മുതൽ ഡൗൺലോഡ് ചെയ്യാം
text_fieldsതിരുവനന്തപുരം: ഏപ്രിൽ 23, 24 തീയതികളിൽ കേരളത്തിലെ വിവിധകേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ദുബൈ എന്നിവിടങ്ങളിലും നടത്തുന്ന കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷക്ക് ഒാൺലൈനായി അപേക്ഷിക്കാം.
അഡ്മിറ്റ് കാർഡുകൾ ചൊവ്വാഴ്ച മുതൽ സംസ്ഥാന പ്രവേശനപരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള KEAM 2018 Candidate Portal എന്ന ലിങ്ക് വഴി ഡൗൺലോഡ് െചയ്യാം.
അപേക്ഷാ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്യുേമ്പാൾ അപേക്ഷകരുടെ പ്രൊൈഫൽ പേജ് ദൃശ്യമാകും. അതിലുള്ള Admit Card എന്ന മെനു െഎറ്റം ക്ലിക് ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡുകൾ പരീക്ഷാ ഹാളിൽ നിർബന്ധമായും ഹാജരാക്കണം. അല്ലാത്തവരെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ല. വിദ്യാർഥികളെ തിരിച്ചറിയുന്നതിന് അഡ്മിറ്റ് കാർഡിെൻറ കളർ പ്രിൻറൗട്ട് അഭികാമ്യം. മെഡിക്കൽ, ആർക്കിടെക്ചർ കോഴ്സുകൾക്ക് മാത്രമായി അപേക്ഷ സമർപ്പിച്ചവർക്ക് അഡ്മിറ്റ് കാർഡ് ലഭ്യമല്ല. അവർക്ക് പ്രൊൈഫൽ പേജ് ദൃശ്യമാകും.
ഒാൺലൈൻ അപേക്ഷ സമർപ്പണവേളയിൽ അപ്ലോഡ് ചെയ്ത േഫാേട്ടാ, ഒപ്പ്, ഇടത് കൈ തള്ളവിരലടയാളം എന്നിവയിൽ അപാകതയുള്ള അപേക്ഷകരുടെയും അപേക്ഷാ ഫീസിെൻറ ബാക്കി തുക ഒടുക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് ലഭ്യമല്ല. അപേക്ഷാ ഫീസ്, ദുബൈ സെൻറർ ഫീസ് എന്നിവയുടെ ബാക്കി തുക അടയ്ക്കാനുള്ള അപേക്ഷകർ അത് ഒാൺലൈനായി അടയ്ക്കുന്ന മുറക്ക് അഡ്മിറ്റ് കാർഡ് ലഭ്യമാക്കും. മറ്റുള്ളവർ ന്യൂനതകൾ ഇല്ലാത്ത ഫോേട്ടാ, ഒപ്പ്, ഇടതുകൈ തള്ളവിരലടയാളം എന്നിവ ഏപ്രിൽ 13 വൈകീട്ട് അഞ്ചിനുള്ളിൽ അതത് ലിങ്ക്വഴി അപ്ലോഡ് ചെയ്യണം.
സമർപ്പിച്ച അപേക്ഷയിൽ മറ്റ് ന്യൂനതകൾ ഉള്ള അപേക്ഷകർ പ്രൊൈഫൽ പേജിൽ ലഭ്യമായ Memo Details എന്ന മെനു െഎറ്റം ക്ലിക് ചെയ്താൽ അത് സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകും. അപേക്ഷയിലെ ന്യൂനതകളെ സംബന്ധിച്ച വിവരങ്ങളടങ്ങിയ മെമ്മോയുടെയും അവ പരിഹരിക്കുന്നതിന് സമർപ്പിക്കേണ്ട പ്രഫോർമയുടെയും പ്രിൻറൗട്ടുകൾ പ്രൊഫൈൽ പേജിൽ നൽകിയിട്ടുള്ള ലിങ്ക് വഴി ലഭിക്കും. അവ പരിഹരിക്കുന്നതിനുള്ള രേഖകൾ മെമ്മോയുടെ ഒരു പകർപ്പുകൂടി ഉൾക്കൊള്ളിച്ച് ഏപ്രിൽ 17ന് വൈകീട്ട് അഞ്ചിനകം പ്രവേശനപരീക്ഷാ കമീഷണറുടെ ഒാഫിസിൽ എത്തിക്കണം. ഫാക്സ്/ ഇ-മെയിൽ മുഖാന്തരം അയച്ച രേഖകൾ പരിഗണിക്കില്ല.
പ്രൊൈഫൽ പേജിൽ അപേക്ഷയിൽ നൽകിയിട്ടുള്ള വ്യക്തിഗതവിവരങ്ങൾ, സംവരണം/ മറ്റ് ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ ദൃശ്യമാണ്.
മൊബൈൽ നമ്പർ, ഇ-മെയിൽ െഎ.ഡി എന്നിവയിൽ തിരുത്ത് ആവശ്യമുള്ളവർക്ക് പ്രൊഫൈൽ പേജിൽ നൽകിയിട്ടുള്ള Edit Contact Details എന്ന മെനു െഎറ്റം വഴി ഒറ്റത്തവണ അവ തിരുത്താം. പ്രൊഫൈൽ പേജിൽ ദൃശ്യമായ വിവരങ്ങൾ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ആയത് തെളിയിക്കുന്നതിനുള്ള അനുബന്ധരേഖകൾ സഹിതം ഏപ്രിൽ 17 വൈകീട്ട് അഞ്ചിനകം പ്രവേശനപരീക്ഷാ കമീഷണറുടെ കാര്യാലയം, 5ാം നില, ഹൗസിങ് ബോർഡ് ബിൽഡിങ്, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കണം.
അപേക്ഷാ നമ്പർ അറിഞ്ഞുകൂടാത്ത വിദ്യാർഥികൾക്ക് വെബ്സൈറ്റിലെ അവരുടെ കാൻഡിഡേറ്റ് പോർട്ടലിൽ നൽകിയിട്ടുള്ള Forgot Application Number എന്ന ലിങ്കിൽനിന്ന് പേരും മൊബൈൽ നമ്പറും നൽകി അപേക്ഷാ നമ്പർ കണ്ടുപിടിക്കാം. ഹെൽപ്പ് ലൈൻ നമ്പറുകൾ: 0471 2339101, 2339102, 2339103, 2339104
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.