പ്രവേശന പരീക്ഷ; എൻട്രൻസ് കമീഷണറിൽ പ്രതീക്ഷയർപ്പിച്ച് വിദ്യാർഥികൾ
text_fieldsകൊച്ചി: പ്രവേശന പരീക്ഷ മാർക്കിനൊപ്പം പ്ലസ് ടു മാർക്ക് ചേർക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ഹൈേകാടതി തള്ളിയതോടെ എൻട്രൻസ് കമീഷണറുടെ നടപടിയിൽ പ്രതീക്ഷയർപ്പിച്ച് സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സിലബസുകാർ. ഈ സിലബസുകളിൽ 10ാം ക്ലാസിലെയും 11ാം ക്ലാസിലെയും മാർക്കുകൾകൂടി പരിഗണിച്ച് ഫലപ്രഖ്യാപനം നടത്താനുള്ള സ്കീമിനാണ് സുപ്രീംകോടതി അനുമതി നൽകിയത്.
ഇത് തൃപ്തികരമല്ലാത്തവർക്ക് ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതാൻ അനുമതി നൽകിയിരുന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഇംപ്രൂവ്മെൻറ് പരീക്ഷ ഫലം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, എൻജിനീയറിങ് പ്രവേശനത്തിന് വെബ്സൈറ്റിൽ പ്ലസ് ടുവിെൻറ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള സമയം 17ന് അവസാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമയം നീട്ടിനൽകണമെന്ന് ഹരജിക്കാരിൽ ചിലർ ആവശ്യപ്പെട്ടു. തുടർന്നാണ് ഇംപ്രൂവ്മെൻറ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന കുട്ടികൾക്ക് റിസൽറ്റ് വരുന്ന മുറക്ക് മാർക്ക് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാൻ കഴിയുന്ന വിധത്തിൽ സമയം നീട്ടിനൽകണമെന്ന് സിംഗിൾ ബെഞ്ച് എൻട്രൻസ് കമീഷണർക്ക് നിർദേശം നൽകിയത്.
മാർക്ക് അപ്ലോഡ് ചെയ്യാനുള്ള സമയം നീട്ടി നൽകാമോയെന്ന് ആരാഞ്ഞെങ്കിലും പ്രവേശന നടപടി പൂർത്തിയാക്കാൻ എ.ഐ.സി.ടി.ഇ അനുവദിച്ച സമയം നീട്ടിനൽകിയാൽ ഇത് പരിഗണിക്കാമെന്ന് സർക്കാർ മറുപടി നൽകി. എന്നാൽ, പ്രവേശന സമയം നീട്ടാനാവില്ലെന്ന് എ.ഐ.സി.ടി.ഇ വ്യക്തമാക്കി. തുടർന്നാണ് ഹൈേകാടതി എൻട്രൻസ് കമീഷണർക്ക് നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.