പരീക്ഷ മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ -മന്ത്രി
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ തുടങ്ങുമെന്ന് മന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.എൽ.സി മൂല്യനിർണയത്തിന് 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കും. ഹയർ സെക്കൻഡറിക്ക് 77 ക്യാമ്പുകളിൽ കാൽ ലക്ഷത്തോളം അധ്യാപകർ പങ്കെടുക്കും.
വൊക്കേഷനൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് എട്ട് ക്യാമ്പുകളിലായി 2200 അധ്യാപകർ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ ബാധിക്കാത്ത രീതിയിലാകും മൂല്യനിർണയം. ഈസ്റ്റർ ദിനത്തിൽ മൂല്യനിർണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്ന് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.