കേന്ദ്ര പൊലീസ് സേനകളിലേക്കുള്ള പരീക്ഷകൾ മലയാളത്തിലും എഴുതാം
text_fieldsന്യൂഡൽഹി: കേന്ദ്ര സേനകളിലേക്കുള്ള പ്രവേശന പരീക്ഷ പതിമൂന്ന് പ്രാദേശിക ഭാഷകളിൽ കൂടി നടത്താൻ തീരുമാനം.
സി.ആർ.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി ഉൾപ്പെട ഏഴ് പൊലീസ് വിഭാഗങ്ങളിലേക്കുള്ള കോൺസ്റ്റബിൾ പരീക്ഷ മലയാളമുൾപ്പടെ പതിമൂന്ന് ഭാഷകളിൽ നടത്താനാണ് തീരുമാനം. 2024 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും.
സി.എ.എസ്.എഫ് പരീക്ഷകൾ ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ മാത്രം നടത്തുന്നതിനെതിരെ തമിഴ്നാട്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ എതിർത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എ.കെ. സ്റ്റാലിൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നു. പ്രാദേശിക ഭാഷ സംസാരിക്കുന്നവർക്ക് അവസരം കുറയാൻ ഇത് ഇടയാക്കുമെന്നായിരുന്നു വിമർശനം. വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മാറ്റവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.