ഗേറ്റ്-2023: രജിസ്ട്രേഷൻ ഇന്നുമുതൽ
text_fieldsഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്-2023) ദേശീയതലത്തിൽ ഫെബ്രുവരി 4, 5, 11, 12 തീയതികളിൽ നടത്തും. ഐ.ഐ.ടി കാൻപൂരിനാണ് പരീക്ഷാച്ചുമതല. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 30വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിജ്ഞാപനം https://gate.iitk.ac.inൽ.
അപേക്ഷാഫീസ് 1700 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങളിൽപെടുന്നവർക്കും 850 രൂപ മതി. ഒക്ടോബർ 1-7 ന് രജിസ്റ്റർ ചെയ്യുന്നവർ യഥാക്രമം 2200, 1350 രൂപ എന്നിങ്ങനെ ഫീസ് അടക്കണം. യോഗ്യത: ബി.ഇ/ബി.ടെക്/ബി.ഫാം, ബി.ആർക്, ബി.എസ് (റിസർച്), ഫാം.ഡി, എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.വി.എസ്.സി, എം.എസ്.സി/എം.എ/എം.സി.എ, ഇന്റഗ്രേറ്റഡ് എം.ഇ/എം.ടെക്/എം.ഫാം ഡ്യുവൽ ഡിഗ്രി, ബി.എസ്.സി/ബി.എ/ബി.കോം, ഇന്റഗ്രേറ്റഡ് എം.എസ്.സി/ബി.എസ്-എം.എസ്, ബി.എസ്.സി (അഗ്രികൾചർ/ഹോർട്ടികൾചർ/ഫോറസ്ട്രി). അവസാനവർഷ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
കേരളത്തിൽ ആലപ്പുഴ, ആലുവ, എറണാകുളം, അങ്കമാലി, ആറ്റിങ്ങൽ, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി, കൊല്ലം, കോതമംഗലം, കോട്ടയം, മൂവാറ്റുപുഴ, തിരുവനന്തപുരം, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂർ, തൃശൂർ, വടകര, വയനാട് പരീക്ഷാകേന്ദ്രങ്ങളാണ്. പരീക്ഷക്കായി മൂന്ന് നഗരങ്ങൾ സെലക്ട് ചെയ്യാം. ഫലം മാർച്ച് 16ന്. 'ഗേറ്റ്-2023' സ്കോറിന് ഫലപ്രഖ്യാപന തീയതി മുതൽ മൂന്നുവർഷത്തെ പ്രാബല്യമുണ്ടായിരിക്കും.
ഗേറ്റ് സ്കോർ നേടുന്നവർക്ക് സ്കോളർഷിപ്/അസിസ്റ്റന്റ്ഷിപ്പോടെ മാസ്റ്റേഴ്സ്/ഡോക്ടറൽ പഠനം നടത്താം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും എൻജിനീയർ/മാനേജ്മെന്റ് ട്രെയിനി/ഓഫിസറാകാനും ഗേറ്റ് സ്കോർ ഉപകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.