12ാം ക്ലാസിൽ തോറ്റ വിദ്യാർഥിനിക്ക് നീറ്റ് പരീക്ഷക്ക് 705 മാർക്ക്! സംഭവം ഗുജറാത്തിൽ
text_fieldsവഡോദര: ചോദ്യ പേപ്പർ ചോർച്ചയടക്കം 2024ലെ നീറ്റ് യു.ജി പരീക്ഷക്കെതിരെ നിരവധി വിവാദങ്ങളാണ് ഉയർന്നിട്ടുള്ളത്. അതിനെ സാധൂകരിക്കുന്ന നിരവധി വിവരങ്ങളും പുറത്തുവന്നിരുന്നു. അതിലൊന്നാണ് ഗുജറാത്തിൽ 12ാം ക്ലാസിൽ പരാജയപ്പെട്ട വിദ്യാർഥിനിക്ക് നീറ്റ് പരീക്ഷയിൽ 705 മാർക്ക് ലഭിച്ച സംഭവം.
നിരവധിയാളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ വിദ്യാർഥിനിയുടെ 12ംാ ക്ലാസ് മാർക്ക് ലിസ്റ്റും നീറ്റ് യു.ജി എൻട്രൻസ് പരീക്ഷയിലെ സ്കോറും പങ്കുവെച്ചത്. എന്തൊരു വൈരുധ്യമാണിത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. അഹ്മദാബാദിൽ നിന്നുള്ള പെൺകുട്ടി കോച്ചിങ് സെന്ററിൽ ചേർന്നാണ് പഠിച്ചിരുന്നത്. കോച്ചിങ് സെന്ററിലെ വിദ്യാർഥിയായിരിക്കുമ്പോഴും വിദ്യാർഥി സമീപത്തെ സ്കൂളിലെ ഡമ്മി വിദ്യാർഥിനിയുമായിരുന്നു. 12ാം ക്ലാസ് പരീക്ഷയിൽ ഫിസിക്സിന് 21ഉം കെമിസ്ട്രിക്ക് 39ഉം ബയോളജിക്ക് 59 ഉം മാർക്കാണ് പെൺകുട്ടിക്ക് ലഭിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ ഡോക്ടർമാരാണ്. കുട്ടിയുടെ മോശം പഠനനിലവാരത്തിൽ രക്ഷിതാക്കൾക്ക് കടുത്ത ആശങ്കയുണ്ടായിരുന്നുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
രണ്ടുമാസത്തിനുള്ളിൽ കോച്ചിങ് ക്ലാസിൽ നിന്നും പെൺകുട്ടി പുറത്താക്കപ്പെട്ടു. എന്നാൽ നീറ്റ് പരീക്ഷയിൽ കുട്ടി 720 ൽ 705 മാർക്ക് നേടിയപ്പോൾ പലരും ഞെട്ടി. നീറ്റ് സ്കോർ പ്രകാരം കുട്ടിക്ക് ഫിസിക്സിന് 99.8 ശതമാനവും കെമിസ്ട്രിക്ക് 99.1 ശതമാനവും ബയോളജിക്ക് 99.9 ശതമാനവും മാർക്കാണ് ലഭിച്ചത്. നീറ്റ് സ്കോർ അനുസരിച്ച് ഈ വിദ്യാർഥിക്ക് ഇന്ത്യയിലെ പ്രമുഖ മെഡിക്കൽ കോളജുകളിൽ പ്രവേശനം ഉറപ്പാണെങ്കിലും 12ാം ക്ലാസ് പരീക്ഷയിൽ 50 ശതമാനം മാർക്ക് പോലും ലഭിക്കാത്തത് അതിന് തടസ്സമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.