സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടു നിന്നു; പ്ലസ് ടുവിൽ ഒന്നാമതെത്തി -സി.ബി.എസ്.ഇ ടോപ്പർ
text_fieldsന്യൂഡൽഹി: സമൂഹമാധ്യമങ്ങളെ അകറ്റി നിർത്തി പഠനത്തിൽ ശ്രദ്ധിച്ചതാണ് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടാൻ സഹായിച്ചതെന്ന് സി.ബി.എസ്.ഇ പരീക്ഷാ ടോപ്പറായ ഗാസിയാബാദ് സ്വദേശി ഹൻസിക ശുക്ല.
സി.ബി.എസ്.ഇ പരീക്ഷയിൽ ടോപ്പറായെന്ന് മാതാവ് വിളിച്ചറിയിച്ചപ്പോൾ വിശ്വസിക്കാനായില്ലെന്നും ഡി.പി.എസ് ഗാസിയാബാദിലെ 12ാം ക്ലാസ് വിദ്യാർഥിയായ ഹൻസിക പറഞ്ഞു.
പരീക്ഷക്ക് തയാറെടുക്കുന്നതിനായി പ്രത്യേക കോച്ചിങ്ങിനൊന്നും പോയിട്ടില്ലന്ന് ഹൻസിക വ്യക്തമാക്കി. താൻ വാങ്ങിയ മാർക്കുകൾ സ്വയം പഠിച്ച് നേടിയതാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമല്ല. പഠിച്ച് മടുക്കുേമ്പാൾ സംഗീതം ആസ്വദിക്കും. ശാസ്ത്രീയ സംഗീതവും അൽപ്പം ബോളിവുഡ്, ഇംഗ്ലീഷ് ഗാനങ്ങളും കേൾക്കും.
സ്പോർട്സിനോട് താത്പര്യമുണ്ട്. ബാഡ്മിൻറൺ, ജിംനാസ്റ്റിക് എന്നിവയുടെ വിഡിയോ കാണാറുണ്ട്. എന്നാൽ പരീക്ഷയോടടുത്ത് കഴിഞ്ഞ മൂന്ന് നാലു മാസമായി അവയും വേണ്ടെന്ന് വെച്ചുവെന്ന് ഹൻസിക കൂട്ടിച്ചേർത്തു.
ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സൈകോളജി, ഹിന്ദുസ്ഥാനി വോക്കൽസ് എന്നിവക്ക് 100ൽ നൂറും വാങ്ങിയ ഹൻസിക ഇംഗ്ലീഷിൽ 100 ൽ 99 മാർക്കും കരസ്ഥമാക്കിയിട്ടുണ്ട്. ഹൻസികയുടെ മാതാവ് ഗാസിയാബാദ് കോളജ് അസിസ്റ്റൻറ് പ്രഫസറും പിതാവ് രാജ്യ സഭാ സെക്രട്ടറിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.