ഹർത്താൽ ദിനത്തിലെ ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി
text_fieldsതൃശൂർ: ആരോഗ്യ സർവകലാശാല സെപ്റ്റംബർ 27ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
കേന്ദ്ര സർക്കാറിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച ഭാരത് ബന്ദിനോടനുബന്ധിച്ച് 27ന് കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് മറ്റു പരീക്ഷകളും പ്രമാണ പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്.
സെപ്റ്റംബർ 27ന് നടത്താനിരുന്ന ഫുഡ് ക്രാഫ്റ്റ് കോഴ്‌സ് പരീക്ഷകൾ 30ലേക്ക് മാറ്റിയതായി സാങ്കേതിക പരീക്ഷാ കൺട്രോളർ അറിയിച്ചിരുന്നു. സമയക്രമത്തിൽ മാറ്റമുണ്ടാകില്ല.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ സെമസ്റ്റർ അഞ്ച്, ആറ് (റിവിഷൻ 2015) പരീക്ഷയിൽ സെപ്റ്റംബർ 27ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും സമയക്രമത്തിൽ മാറ്റമില്ലാതെ ഒക്‌ടോബർ ഏഴിലേക്കും മാറ്റിയിട്ടുണ്ട്.
കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റെ ബോർഡിലെ പ്യൂൺ (കാറ്റഗറി നം.01/2019) തസ്തികയുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർക്ക് 27ന് നിശ്ചയിച്ചിരുന്ന പ്രമാണ പരിശോധന ഒക്‌ടോബർ ഒന്നിലേക്കാണ് മാറ്റിയത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെപ്റ്റംബര്‍ 27ന് നടത്താനിരുന്ന ചില പരീക്ഷകള്‍ മാറ്റിെവച്ചു. മാറ്റിയ പരീക്ഷകളും പുതുക്കിയ തീയതികളും അറിയാൻ സര്‍വകലാശാലാ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.