ഹയർ സെക്കൻഡറി തുല്യത പരീക്ഷ മേയ് മൂന്നു മുതൽ; ഭീതിയോടെ പഠിതാക്കൾ
text_fieldsതൃശൂർ: നേരത്തേ നഷ്ടമായ അവസരം തുല്യത പരീക്ഷയിലൂടെ തിരിച്ചുപിടിക്കാൻ ഒരുങ്ങുേമ്പാഴും അവർ ഭീതിയിലാണ്. കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കേ പരീക്ഷ എങ്ങനെ എഴുതുമെന്നാണ് പഠിതാക്കളുടെ ചോദ്യം. മേയ് മൂന്നിന് തുടങ്ങി എട്ടിന് അവസാനിക്കുന്ന ഹയർ സെക്കൻഡറി തുല്യത പരീക്ഷക്കായി ഒരുങ്ങുേമ്പാഴും പരീക്ഷ എഴുതുന്ന സ്ത്രീകൾ അടക്കമുള്ളവരുടെ മനസ്സിൽ തീയാണ്.
കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും പരീക്ഷക്ക് ഒരുക്കവും തകൃതിയാണ്. സംസ്ഥാനത്ത് കാൽ ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതുന്നത്. ഇവരിൽ കൂടുതൽ പേർ മലപ്പുറം, തിരുവനന്തപുരം അടക്കം ജില്ലകളിൽനിന്നാണ്.
നേരത്തേ ലോക്ഡൗൺ കാലത്ത് ഓൺലൈനിലായിരുന്നു ഇവർക്ക് പഠനം. പിന്നീട് കോവിഡ് വ്യാപനം കുറഞ്ഞതോടെ പഠനം സാധാരണനിലയിൽ അവധി ദിനങ്ങളിലായി. കോവിഡ് രണ്ടാം തരംഗം വന്നതോടെ വീണ്ടും ഓൺലൈനിലായി ക്ലാസുകൾ. ഹാൾടിക്കറ്റ് അടക്കം കിട്ടി പരീക്ഷക്ക് കാത്തിരിക്കുേമ്പാഴും ഇവരിൽ പലർക്കും പേടിയാണ്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷ മാറ്റണെമന്നാണ് സ്ത്രീകൾ അടക്കമുള്ളവരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഇ-മെയിൽ അയച്ചതിന് നന്ദി അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് മറുപടി എത്തിയെങ്കിലും പരീക്ഷ മാറ്റുന്നതിൽ തീരുമാനമായിട്ടില്ല.
മേയ് 24നാണ് തുല്യത എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നത്. തിങ്കളാഴ്ച വരെ പിഴയോടുകൂടി അപേക്ഷ നൽകാനുള്ള സമയം ഉണ്ടെങ്കിലും ഇത് നീട്ടിനൽകാനാണ് സാധ്യത. ഒരാഴ്ചയായി ഭീതിതമായ സാഹചര്യം നിലനിൽക്കുന്നതിനാലാണ് സമയം നീട്ടിനൽകുമെന്ന് പഠിതാക്കൾ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.