Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎതിർപ്പുകൾക്കിടെ...

എതിർപ്പുകൾക്കിടെ സംസ്​ഥാനത്ത്​ ഹയർസെക്കണ്ടറി പ്രാക്​ടിക്കൽ പരീക്ഷകൾക്ക് ഇന്ന്​​ തുടക്കം

text_fields
bookmark_border
higher secondary practical exam
cancel
camera_alt

representational image

തിരുവനന്തപുരം: വിദ്യാർഥികളുടെ ഭാഗത്ത്​ നിന്നടക്കം വ്യാപക എതിർപ്പുയരുന്നതിനിടെ സംസ്ഥാനത്ത് ഹയർ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകളും സർവകലാശാല പരീക്ഷകളും ഇന്ന് ആരംഭിക്കും. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് കോവിഡ് കാലത്ത്​ പരീക്ഷകൾ നടത്തുക. കോ​വി​ഡി​ൽ കാ​ര്യ​മാ​യ കു​റ​വ്​ വ​രാ​തി​രി​ക്കു​ക​യും ലോ​ക്​​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യാ​ണ്​ കേ​ര​ള, എം.​ജി, കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​ത്.

പരീക്ഷക്ക്​ പുറപ്പെടു​ന്ന വിദ്യാർഥികളെ തടയില്ല. ഹാൾ ടിക്കറ്റ് കാണിക്കുന്ന വിദ്യാർഥികൾക്ക് യാത്രാനുമതി നൽകണമെന്ന് പൊലീസ്​ മേധാവി നിർദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനം വർധിക്കുന്ന സമയത്ത് ഓഫ് ലൈനായി പരീക്ഷ നടത്തുമെന്നതിനെതിരെ പലകോണിൽ നിന്നായി വിദ്യാർഥികളും പ്രതിപക്ഷ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പെടുക്കാൻ സാധിച്ചിട്ടില്ലെന്ന കാര്യവും വിദ്യാർഥികൾ ഉയർത്തിക്കാട്ടുന്നു. എന്നാൽ ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ്​ നിർദേശിക്കുന്ന കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ പരീക്ഷ നടത്തുകയെന്നാണ്​ സർക്കാർ പറയുന്നത്​. പരീക്ഷ മാറ്റി വെക്കുന്നത് അക്കാദമിക രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നുമാണ്​ സർവകലാശാലളുടെ നിലപാട്​.

കോവിഡ് ആയതിനാൽ കൂടുതൽ ക്രമീകരണം നടത്തിയാണ് സർവകലാശാലകൾ പരീക്ഷ നടത്തുന്നത്​. പരീക്ഷകൾക്കായി കൂടുതൽ പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. രോഗബാധിതരായവർക്ക് പിന്നീട് പ്രത്യേകം പരീക്ഷ നടത്താനാണ് തീരുമാനം. വിദ്യാർഥികൾക്ക്​ ഇരട്ട മാസ്‌ക്ക്, ഗ്ലൗസ് എന്നിവ നിർബന്ധമാക്കിയാണ്​ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷ നടത്തുന്നത്​. ലാബുകളിൽ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങൾ മറ്റു കുട്ടികളെ ഉപയോഗിക്കാൻ അനുവദിക്കില്ല. പരീക്ഷാ സമയവും പ്രാക്ടിക്കൽ വിഷയങ്ങളും വെട്ടിക്കുറച്ചാണ് പരീക്ഷ നടത്തുന്നത്.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ​െറ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന സെ​മ​സ്​​റ്റ​ർ ബി​രു​ദ​പ​രീ​ക്ഷ 30നും ​വി​ദൂ​ര വി​ഭാ​ഗ​ത്തി​ലേ​ത്​ 29നു​മാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. മ​റ്റ്​ മൂ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​ത്. പൊ​തു​ഗ​താ​ഗ​തം ആ​രം​ഭി​ക്കാ​തെ എ​ങ്ങ​നെ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​മെ​ന്ന​താ​ണ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക. കെ.​എ​സ്.​ആ​ർ.​ടി.​സി, സ്വ​കാ​ര്യ ബ​സു​ക​ൾ ഒ​റ്റ, ഇ​ര​ട്ട അ​ക്ക ന​മ്പ​ർ അ​നു​സ​രി​ച്ച നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്​ സ​ർ​വി​സ്​. പ​ല സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വി​സ്​ ന​ട​ത്തു​ന്നു​മി​ല്ല.

ചി​ല സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വീ​ടി​ന​ടു​ത്ത കോ​ള​ജു​ക​ളി​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​േ​ട്ട​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​യോ​ജ​നം ല​ഭി​ച്ചി​ട്ടി​ല്ല. കോ​വി​ഡ്​ ബാ​ധി​ത​ർ​ക്ക്​ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​മ​തി​യി​ല്ല. ഇ​വ​ർ​ക്ക്​ പി​ന്നീ​ട്​ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ രേ​ഖ ഹാ​ജ​രാ​ക്കി​യാ​ൽ പി​ന്നീ​ട് ന​ട​ത്തു​ന്ന​ പ​രീ​ക്ഷ എ​ഴു​താം. ഹോ​സ്​​റ്റ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​കു​ന്ന​ത്​ വെ​ല്ലു​വി​ളി​യാ​ണ്. ഒ​രു​ ഡോ​സ്​ വാ​ക്​​സി​ൻ പോ​ലും എ​ടു​ക്കാ​ൻ ക​ഴി​യാ​തെ​യാ​ണ്​ മി​ക്ക വി​ദ്യാ​ർ​ഥി​ക​ളും പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​കേ​ണ്ടി​വ​രു​ന്ന​ത്.

ഒ​ന്ന​ര മീ​റ്റ​ർ അ​ക​ലം; പ​ര​മാ​വ​ധി 20 പേ​ർ

പ​രീ​ക്ഷ​ന​ട​ത്തി​പ്പി​ന്​ സ​ർ​ക്കാ​റും സ​ർ​വ​ക​ലാ​ശാ​ല​ക​ളും മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷ ഹാ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ഒ​ന്ന​ര മീ​റ്റ​ർ അ​ക​ലം ഉ​റ​പ്പാ​ക്കി പ​ര​മാ​വ​ധി 20 പേ​രെ​യേ അ​നു​വ​ദി​ക്കാ​ൻ പാ​ടു​ള്ളൂ. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​ർ ഷീ​റ്റി​ൽ ​ഒ​പ്പ്​ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട. മ​റ്റ്​ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:practical exam​Covid 19
News Summary - higher secondary practical exam's starts today despite protest
Next Story