ഹയർ സെക്കൻഡറി (വൊക്കേഷണൽ) പരീക്ഷ മാർച്ച് ഒന്നു മുതൽ; പിഴ കൂടാതെ ഒക്ടോബർ 26 വരെ ഫീസടക്കാം
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2024 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതുപരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം vhsems.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. തിയറി പരീക്ഷകൾ 2024 മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 26ന് അവസാനിക്കും.
രണ്ടാംവർഷ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ ജനുവരി 16നും രണ്ടാംവർഷം നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ ജനുവരി 22നും ആരംഭിക്കും. ഒന്നാംവർഷ നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ ജനുവരി 22മുതൽ തുടങ്ങും. ഒന്നാംവർഷ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ ജനുവരി 27 മുതലും ആരംഭിക്കും.
ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 26 വരെയും 20 രൂപ പിഴയോട് കൂടി നവംബർ രണ്ട് വരെയും 20 രൂപയോടൊപ്പം ദിനംപ്രതി അഞ്ച് രൂപ ഫൈനോടു കൂടി നവംബർ ഒമ്പത് വരെയും 600 രൂപ സൂപ്പർ ഫൈനോട് കൂടി നവംബർ 16 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
ഫീസുകൾ 0202-01-102-93-VHSE Fees എന്ന ശീർഷകത്തിൽ അടക്കാം. അപേക്ഷ ഫോറവും പരീക്ഷ സംബന്ധിച്ച മറ്റ് വിവരങ്ങളും പരീക്ഷ കേന്ദ്രങ്ങളിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.